തുണി കഴുകുന്ന സോപ്പുകൾ മൂലം അലർജി (Allergy) വരുന്നവരുടെ എണ്ണം കുറവല്ല. ഇത്തരം സോപ്പുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഇതിന് കാരണം. ചിലരിൽ ഈ അലർജി മൂലം കൈയുടെയും മറ്റും ചർമ്മം പൊട്ടുകയും തൊലി ഇളകുകയും ചെയ്യും. ഇത്തരം അലർജികൾ വളരെയധികം അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിന്റെ ചികിത്സ അന്വേഷിക്കുന്നതിലും നല്ലത് എങ്ങനെ പ്രതിരോധിക്കാമെന്ന് കണ്ടെത്തുകയാണ്. അതിനുള്ള ചില വഴികൾ നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്രിമമായ മണമോ ചായമോ ഇല്ലാതെ സോപ്പുകൾ ഉപയോഗിക്കുക


സോപ്പുകളിൽ  (Soap) കൃത്രിമമായ മണത്തിനും നിറങ്ങൾക്കുമായി ഉപയോഗിക്കുന്ന രസവസ്തുക്കൾ നിങ്ങളുടെ അലർജിയെ രൂക്ഷമാക്കും. അതിനാൽ തന്നെ പ്രകൃതിദത്തമായ മണവും നിറവും ഉള്ള സോപ്പുകൾ ഉപയോഗിക്കുക.


ALSO READ: Breast Cancer: മുപ്പതാം വയസ്സിന് ശേഷം ഗർഭ ധരിക്കുന്നവരിൽ സ്തനാർബുദത്തിന് സാധ്യതയേറെയെന്ന് പഠനം


തുണികൾ രണ്ട് തവണ വെള്ളത്തിൽ കഴുകുക 


നിങ്ങൾ വാഷിങ് മെഷീനിൽ ആണ് തുണി (Clothes)കഴുകുന്നതെങ്കിൽ രണ്ടാമത് ഒരു പ്രാവശ്യം കൂടി റിൻസ് ചെയ്യാൻ ശ്രദ്ധിക്കുക. ചൂടുവെള്ളം ഉപയോഗിച്ച് തുണി കഴുകുന്നത് തുണിയിൽ അടിഞ്ഞ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കാൻ സഹായിക്കും.


ALSO READ: Leela Palace ന്റെ പൗരാണികതയിൽ വധുവായി അണിഞ്ഞൊരുങ്ങി Sara Ali Khan; ചിത്രങ്ങൾ കാണാം


ബേക്കിങ് സോഡയും വിനാഗിരിയും തുണി കഴുകാൻ ഉപയോഗിക്കാം


 ബേക്കിങ് സോഡയും വിനാഗിരിയും (Vinegar) ഒരുമിച്ച് ചേർത്താൽ വളരെ എളുപ്പം തുണികൾ വൃത്തിയാക്കാൻ സഹായിക്കും. ഇത് ഉപയോഗിച്ചാൽ അസ്വസ്ഥതകൾ ഉണ്ടാവുകയുമില്ല, തുണി മൃദുലമായി സൂക്ഷിക്കാൻ മറ്റ് ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ട ആവശ്യവുമില്ല.


കറകൾ കഴുകാൻ രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക


വസ്ത്രങ്ങളിൽ കറകൾ ഉണ്ടെങ്കിൽ കഠിനമായ രാസവസ്തുക്കൾ ഉപയോഗിക്കാതെ വെള്ളവും, വാഷിങ് സോഡയും, ബേക്കിങ് സോഡയും ഉപയോഗിച്ച് കഴുകുക.


ALSO READ: Dry Throat : തൊണ്ട വരളുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ?


അലർജി ഉണ്ടായാൽ അസ്വസ്ഥതകൾ എങ്ങനെ ഒഴിവാക്കാം


1) സ്റ്റിറോയ്ഡ് ക്രീം ഉപയോഗിക്കുക: ഒരു ശതമാനം ഹൈഡ്രോകോർട്ടിസോൺ അടങ്ങിയിട്ടുള്ള ക്രീമുകൾ വേദനയും (Pain) വീക്കവും കുറയ്ക്കാൻ സഹായിക്കും


2) കാലാമിൻ ലോഷൻ: കാലമിൻ ലോഷൻ ഉപയോഗിക്കുന്നത് ചൊറിച്ചിൽ മാറാൻ സഹായിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.


3) ആന്റിഹിസ്റ്റാമൈൻ: ബെനാഡ്രിൽ പോലുള്ള ആന്റിഹിസ്റ്റാമൈനുകൾ ഉപയോഗിക്കുന്നതെ അലർജി കുറയ്ക്കും.


4) തണുത്ത വെള്ളത്തിൽ (Water) തുണി മുക്കി അലർജി ഉള്ളിടത്ത് വെയ്ക്കുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.