Spices To Avoid In Summer: സുഗന്ധവ്യഞ്ജനങ്ങൾ നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ  ഗുണങ്ങളും  അവ ഉപയോഗിക്കേണ്ട രീതിയും വ്യത്യസ്തമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ചില  സുഗന്ധവ്യഞ്ജനങ്ങൾ വേനല്‍ക്കാലത്ത് ഗുണം ചെയ്യുമെങ്കില്‍ ചിലത് ഏറെ ദോഷം ചെയ്യും. അതായത് എല്ലാ  സുഗന്ധവ്യഞ്ജനങ്ങളും വേനൽക്കാലത്ത്  നിങ്ങളുടെ ആരോഗ്യത്തിന്  നല്ലതായിരിക്കണമെന്നില്ല. വേനല്‍ക്കാലത്ത് ചില  സുഗന്ധവ്യഞ്ജനങ്ങൾ അമിതമായി ഉപയോഗിക്കുന്നത്  നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം... അതിനാല്‍ ഇവ വേനല്‍ക്കാലത്ത്  വളരെ പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ...  അത്തരം ചില സുഗന്ധവ്യഞ്ജനങ്ങൾ ഏതൊക്കെയാണെന്നും അവ ഏതെല്ലാം തരത്തില്‍ നമുക്ക് ദോഷം ചെയ്യുമെന്നും അറിയാം....   


Also Read:  Benefits of Skipping: സ്കിപ്പിംഗ് കുട്ടിക്കളിയല്ല, പ്രയോജനങ്ങള്‍ ഏറെ


1. വേനല്‍ക്കാലത്ത് മഞ്ഞള്‍ അധികമായി ഉപയോഗിക്കരുത്


മഞ്ഞൾ (Turmeric) ശരീരത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ, വേനല്‍ക്കാലത്ത് മഞ്ഞള്‍ അധികമായ അളവില്‍ ഉപയോഗിച്ചാൽ അത് നിങ്ങള്‍ക്ക് ദോഷം ചെയ്യും. പ്രത്യേകിച്ച് സ്ത്രീകൾ ആർത്തവ സമയത്ത് മഞ്ഞൾ പരിമിതമായ അളവിൽ ഉപയോഗിക്കണം. കാരണം ഈ സമയത്ത് മഞ്ഞള്‍ അധികം ഉപയോഗിക്കുന്നത് കൂടുതൽ രക്തസ്രാവത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു.  


Also Read:  Hair Care Tips: മുടി കൊഴിയുന്നത് എളുപ്പത്തില്‍ തടയാം, ഈ 5 ശീലങ്ങൾ ഒഴിവാക്കിയാല്‍ മതി


2.  വേനല്‍ക്കാലത്ത് തുളസിയുടെ ഉപയോഗം കുറയ്ക്കുക


വേനല്‍ക്കാലത്ത് തുളസിയുടെ (Tulsi) ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.  തുളസി അമിതമായി ഉപയോഗിക്കുന്നത്  രക്തസമ്മർദ്ദം  കുറയ്ക്കാന്‍ ഇടയാക്കും. കൂടാതെ, സ്ത്രീകളിലെ പ്രത്യുൽപാദന ശേഷിയേയും ഇത് ബാധിക്കും. അതിനാല്‍ വേനല്‍ക്കാലത്ത് തുളസിയുടെ ഉപയോഗം കുറയ്ക്കുക.


3. വേനല്‍ക്കാലത്ത് കറുവാപ്പട്ടയുടെ  ഉപയോഗം കുറയ്ക്കുക


കറുവപ്പട്ടയ്ക്ക് (Cinnamon) അതിന്‍റേതായ ഗുണങ്ങളുണ്ട്. എന്നാല്‍ വേനല്‍ക്കാലത്ത് ഇത് അമിതമായി  ഉപയോഗിക്കുന്നത് വായിലെ തൊലി പോകല്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. കൂടാതെ കറുവാപ്പട്ടയുടെ അമിത ഉപയോഗം രക്തസമ്മർദ്ദം കുറയ്ക്കാന്‍ ഇടയാക്കും.  അതിനാല്‍,  ചൂട് കൂടിയ സമയങ്ങളില്‍ ഇത്തരം സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക.


4.  കുരുമുളക് ഉപയോഗം കുറയ്ക്കുക 


കറികളിലും സലാഡിലുമാണ് കൂടുതലായും  കുരുമുളക്  ഉപയോഗിക്കുന്നത്. കുരുമുളക് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്.  എന്നാൽ, ഒരു വ്യക്തിക്ക് രക്തം കട്ടപിടിക്കുന്ന രോഗം പ്രശ്നമുണ്ടെങ്കിൽ, കുരുമുളക് കഴിയ്ക്കുന്നത് ഏറെ ദോഷം ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.