വയറിലെ കാൻസർ അഥവാ ​ഗ്യാസ്ട്രിക് കാൻസർ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കാരണം ഭൂരിഭാഗം ആളുകളിലും ആദ്യഘട്ടങ്ങളിൽ അപൂർവ്വമായാണ് രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. തൽഫലമായി, ഇത് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതുവരെ പലപ്പോഴും കണ്ടെത്താനാകാതെ പോകുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് കാൻസർ. വയറിലെ കാൻസർ വളരെ ​ഗുരുതരമാണ്. കാൻസർ കണ്ടെത്താൻ വൈകുന്നത് കൂടുതൽ ​ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ചില സാഹചര്യങ്ങളില്‍  അള്‍സറിനെ കാൻസറായും തെറ്റിദ്ധരിക്കാറുണ്ട്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അഥവാ മുറിവാണ് അൾസർ. പല കാരണങ്ങള്‍ മൂലം അൾസർ ഉണ്ടാകാം. ഇത് ശ്രദ്ധിക്കപ്പെടാതെ പോയാൽ വ്യാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വയറിലെ കാൻസറിന്റെ അവഗണിക്കാൻ പാടില്ലാത്ത 10 പ്രാരംഭ ലക്ഷണങ്ങൾ:


ഓക്കാനം, ഛർദ്ദി: തുടർച്ചയായ ഓക്കാനം, ശ്വാസം മുട്ടൽ, ഭക്ഷണം കഴിച്ച ഉടനെ ഛർദ്ദി തുടങ്ങിയവ വയറിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്. സ്ഥിരമായി ഇത്തരത്തിൽ ഛർദ്ദി ഉണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം വയറ്റില്‍ കാൻസർ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ സാധാരണമാണ്.


വയറിളക്കം: വയറിലെ കാൻസർ തുടർച്ചയായ വയറിളക്കത്തിന് കാരണമാകും. വയറിൽ ഭക്ഷണം നിലനിർത്താനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ തുടർച്ചയായി വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നത്. വയറിളക്കത്തിനൊപ്പം വയർ വീർത്തിരിക്കുന്നതായും അനുഭവപ്പെടും.


ALSO READ: Kidney Disease: പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും വൃക്ക രോ​ഗങ്ങളിലേക്ക് നയിക്കുമോ? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം


നെഞ്ചെരിച്ചിൽ: ചില ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം, ചെറുതായി നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചയുടനെ തുടർച്ചയായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ വയറിലെ കാൻസറിന്റെ ലക്ഷണമാകാം. തുടർച്ചായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടതാണ്.


വിശപ്പില്ലായ്മ: കുറച്ച് ദിവസങ്ങളോളം വിശപ്പ് തോന്നാതിരിക്കുകയാണെങ്കിൽ സൂക്ഷിക്കണം. ഈ ലക്ഷണം അവ​ഗണിക്കരുത്. അർബുദത്തിന് ശരീരത്തിന്റെ മെറ്റബോളിസത്തിൽ മാറ്റം വരുത്താനും കോശജ്വലന സൈറ്റോകൈനുകളുടെ ഉത്പാദനം വർധിപ്പിക്കാനും കഴിയും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളായ കെമിക്കൽ മെസഞ്ചറുകളിൽ വലിയ സ്വാധീനം ചെലുത്തും. ഇത് വിശപ്പില്ലായ്മയിലേക്ക് നയിക്കും.


പനി: ശരീര താപനില ഉയരുന്നത് ശരീരത്തിലെ അണുബാധയുടെ സാധാരണ ലക്ഷണമാണ്. നിങ്ങളുടെ വയറ്റിൽ ട്യൂമർ വികസിക്കുന്നുണ്ടെങ്കിൽ ചെറിയ രീതിയിൽ തുടർച്ചയായി പനിയുണ്ടാകാം. ഏതാനും ദിവസങ്ങളായി താപനില 100.5 ഡിഗ്രി Fൽ കൂടുതലാണെങ്കിൽ, ഡോക്ടറെ സമീപിച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.


വയറുവേദന: വയറിലെ കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പലപ്പോഴും അവ​ഗണിക്കപ്പെടുന്നതുമായ ഒരു ലക്ഷണമാണ് വയറുവേദന. ചെറിയ അസ്വസ്ഥതകൾ മുതൽ കഠിനമായ വേദന വരെ, വയറുവേദന ഉണ്ടാകുന്ന രീതികൾ വ്യത്യാസപ്പെടാം. സാധാരണഗതിയിൽ, വയറിന്റെ മുകൾ ഭാഗത്താണ് വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതാണ് ലക്ഷണം. തുടർച്ചയായി വയറുവേദന ഉണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടണം.


ALSO READ: Mental Health: മനസും ശരീരവും ആരോ​ഗ്യത്തോടെ നിലനിർത്താം; മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ


ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്: ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് വയറിലെ കാൻസറിന്റെ ലക്ഷണമാണ്. ഇത് അന്നനാളത്തിലെ കാൻസറിന്റെ സൂചനയാകാം. ഭക്ഷണം ഇറക്കാൻ വളരെ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.


മലത്തിൽ രക്തം: വയറിലെ കാൻസർ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് രക്തം കലർന്ന മലം. കാൻസർ അല്ലാതെ മറ്റ് രോ​ഗങ്ങളിലും ഇത്തരത്തിൽ മലത്തിൽ രക്തം കാണപ്പെടാം. എന്നാൽ മലത്തിൽ രക്തം കലർന്ന് കാണുന്നത് ഒരിക്കലും അവ​ഗണിക്കരുത്. ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.


മലബന്ധം: കുടലിന്റെ സങ്കോചവും ചുരുങ്ങലും മൂലം മലബന്ധം ഉണ്ടാകാം. ഇത് വയറിലെ കാൻസറിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറെ സന്ദർശിച്ച് പരിശോധനകൾ നടത്തേണ്ടതാണ്.


കുറഞ്ഞ ചുവന്ന രക്താണുക്കളുടെ എണ്ണം: ചുവന്ന രക്താണുക്കളുടെ എണ്ണത്തിലെ കുറവ്, അല്ലെങ്കിൽ വിളർച്ച വയറിലെ കാൻസറിന്റെ ലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവം മൂലം നിങ്ങളുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ ചുവന്ന രക്താണുക്കൾ നഷ്ടപ്പെടും. ഇക്കാരണത്താൽ, നിങ്ങളുടെ ശരീരത്തിന് ഓക്സിജൻ ലഭിക്കുന്നത് കുറയാം. ഇത് നിങ്ങളെ ക്ഷീണിതരാക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.