Kidney Disease: വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
കിഡ്‌നി രോഗത്തിന്റെ ആരംഭത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്. കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ നീരുണ്ടാകും.
കിഡ്‌നി (Kidney)രോഗത്തിന്റെ ആരംഭത്തിൽ ലക്ഷണങ്ങൾ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്. രോഗം അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തുമ്പോൾ മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളു. അതിനാൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്ദ്ധനുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കുക. വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം രക്തത്തിൽ ക്രീയറ്റിന്റെ (Kreatin)അളവ് കൂടുന്നതാണ്. ഈ രോഗാവസ്ഥയെ യുറീമിയ എന്ന് വിളിക്കും. മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?
മൂത്രത്തിൽ രക്തത്തിന്റെ അംശം
മൂത്രത്തിൽ രക്തം (Blood) കാണുന്നതിനെ ഹെമറ്റൂറിയ എന്ന രോഗാവസ്ഥയായി ആണ് കണക്കാക്കുന്നത്. ഈ ലക്ഷണം കടുത്ത വൃക്ക രോഗം ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകളുടെ ലക്ഷണം ആകാം. ഈ രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിധഗ്തരുമായി ബന്ധപ്പെടേണ്ടത്ത് അത്യാവശ്യമാണ്.
ALSO READ: Sore Throat: തൊണ്ട വേദന ഭേദമാക്കാനുള്ള എളുപ്പവഴികൾ
നീര്
രക്തത്തിൽ അധികമായി ഉണ്ടാക്കുന്ന ദ്രാവകങ്ങൾ നീക്കുന്നത് വൃക്കയാണ്. എന്നാൽ വൃക്ക (Kidney) പ്രവർത്തിക്കാതെ വരുമ്പോൾ ഈ ദ്രാവകങ്ങൾ ശരീരത്തിൽ നീരുണ്ടാക്കാൻ കാരണമാകും. ഇത് കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ നീരുണ്ടാകും. മാത്രല്ല പ്രശനം രൂക്ഷമാകുന്ന അവസരത്തിൽ ശ്വാസകോശത്തിലും നീരുണ്ടാകും. ഇത് ശ്വാസതടസത്തിനും കാരണമാകും.
നടുവേദന
വൃക്ക തകരാറിലാവുന്നത് ശരീരത്തിന്റെ പുറക് വശത്തും 2 വശങ്ങളിലും വേദന (Pain) ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ നെഞ്ചിന് കൂടിന്റെ തൊട്ടു താഴെയായി നടുവിനും അതിഭയങ്കരമായ വേദന അനുഭവപ്പെടാറുണ്ട്.
ALSO READ: Migraine കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടികൈകൾ
ക്ഷീണം
ചുവന്ന രക്താണുക്കളിലേക്ക് ഓക്സിജൻ (Oxygen) എത്തിക്കുക്ക എന്നതും വൃക്കയുടെ ജോലിയാണ്. വൃക്ക തകരാറിലാവുന്നതോടെ ഈ പ്രോസസ്സ് നടക്കാതെ വരികയും അനീമിയക്ക് കാരണമാകുകയും ചെയ്യും. ഇത് മൂലം കടുത്ത ക്ഷീണവും, തലകറക്കവും, ആരോഗ്യക്കുറവും ഉണ്ടാകും.
വിശപ്പില്ലായ്‌മ
വൃക്ക രോഗം രൂക്ഷമാകുന്ന വേളയിൽ വിശപ്പില്ലായ്‌മ ഉണ്ടാകും. ഇത് ആരോഗ്യ കുറവിലേക്കും ഭാരം അതിഭയങ്കരമായി കുറയാനും കാരണമാകും.
ALSO READ: Dandruff വരാൻ കാരണം എന്ത്? എങ്ങനെ ഒഴിവാക്കാം?
ശർദ്ദിൽ
വൃക്ക തകരാറിൽ ആകുന്നതോടെ മെറ്റബോളിസം ശരിയായി നടക്കാതെ വരും, ഇതുമൂലം രക്തത്തിൽ മെറ്റബോളിക് വേസ്റ്റ് അടിഞ്ഞ് കൂടും. ഈ അവസ്ഥയിലെത്തുന്നവർക്ക് ഭക്ഷണത്തെ പറ്റി ആലോചിക്കുമ്പോൾ തന്നെ ശർദ്ദിൽ (Vomiting)വരാനുള്ള സാധ്യതയുണ്ട്.