Milk & Life Expectancy: നിങ്ങൾ അമിതമായി പാൽ കുടിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ ആയുർദൈർഖ്യം കുറയാൻ സാധ്യതയുണ്ട്

 അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു. അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്സറിനും സാധ്യത വർധിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 06:34 PM IST
  • അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു.
  • അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്സറിനും സാധ്യത വർധിപ്പിക്കുന്നു
  • റിപ്പോർട്ട് പ്രകാരം പാലുപയോഗിക്കുന്ന 65% മുതിർന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്.
Milk & Life Expectancy: നിങ്ങൾ അമിതമായി പാൽ കുടിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ ആയുർദൈർഖ്യം കുറയാൻ സാധ്യതയുണ്ട്

നമ്മൾ എല്ലാരും പാൽ കുടിക്കുന്നവരും ഇഷ്ടപെടുന്നവരുമാണ്. പാലിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുന്ദ് ഒപ്പം ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഐസ്ക്രീം, ചീസ്,(Cheese) തൈര്, പനീർ തുടങ്ങിയ പാലുത്പന്നങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരുപാടാണ്. എന്നാൽ അധികമായാൽ അമൃതും വിഷമെന്ന പറയുന്നത് പോലെയാണ് ഇതും. പാലത്തിന്റെ ഉപയോഗം അമിതമായാൽ നമ്മുക്ക് വളരെ അധികം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

അമിതമായ പാലുപയോഗം നമ്മുടെ ഹൃദയാരോഗ്യത്തെയും (Heart Disease) ആയുർദൈർഖ്യത്തെയും ബാധിക്കും. ഇത്തരം ആരോഗ്യപ്രശ്ങ്ങൾ മുതിർന്നവരിലാണ് കൂടുതൽ കാണപ്പെടുന്നതെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഹെൽത്ത് നൽകുന്ന റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് പ്രകാരം പാലുപയോഗിക്കുന്ന 65% മുതിർന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്.  എന്നാൽ പാലിന്റെ ഗുണങ്ങളും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. പാൽ അമിതമായി ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങൾ ഇവയൊക്കെയാണ്.

ALSO READ: Belly Fat കുറയ്ക്കണോ? ഈ Drinks ശീലമാക്കൂ

ആയുർദൈർഖ്യം കുറയും

അമിതമായ പാലുപയോഗം സ്ത്രീകളിലും പുരുഷന്മാരിലും മരണസാധ്യത വർധിപ്പിക്കുന്നു. ഒരു ഗ്ലാസ് പാൽ കുടിക്കുന്ന സ്ത്രീകളെക്കാളും (Women) പ്രതിദിനം മൂന്നോ നാലോ ഗ്ലാസ് പാല് കുടിക്കുന്ന സ്ത്രീകൾ മരിക്കാൻ സാധ്യത ഇരട്ടിയാണ്.  പ്രതിദിനം മൂന്നോ നാലോ ഗ്ലാസ് പാല് കുടിക്കുന്ന പുരുഷന്മാരിൽ (Men) മരിക്കാനുള്ള 10 ശതമാനം വർധിക്കും. പാലിന്റെ ഉപയോഗം മൂലം ഹൃദ്രോഗം പോലുള്ള രോഗങ്ങൾ മൂർച്ഛിക്കുന്നതാണ് ഇതിന് കാരണം.

ALSO READ: സൂക്ഷിക്കുക: Hand Sanitizer നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം

മുതിർന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ 

പ്രായമാകുംതോറും ശരീരത്തിൽ ലക്റ്റസിന്റെ ഉൽപാദിക്കുന്നത് കുറയുന്നു. അങ്ങനെ ഉള്ളവർ ലാക്ടോസ് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ വിവിധ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടകുന്നുണ്ട്. അവർക്ക് ശരീരവണ്ണം വർധിക്കാറുണ്ട്, ഗ്യാസ് ട്രബിൽ, ശർദ്ദി (Vomiting) തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകാറുണ്ട്.

ഹൃദ്രോഗത്തിനും ക്യാൻസറും 

അമിതമായ പാലുപയോഗം സ്ത്രീകളിൽ ഹൃദ്രോഗങ്ങളും ക്യാന്സറിനും (Cancer) സാധ്യത വർധിക്കുന്നു. പാൽ ഉത്പന്നങ്ങളും കഴിക്കുന്നത് ശരീരത്തിൽ ഹൃദ്രോഗം വർധിക്കാനുള്ള ഒരു കംപോണന്റിന്റെ അളവ് വർധിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News