കോവിഡ് രണ്ടാം തരംഗം (Covid Second Wave) ഇന്ത്യയിൽ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണും മൈക്രോ കൺടൈന്മെന്റ് സോണുകളും, വർക്ക് ഫ്രം ഹോമും ഒക്കെ വീണ്ടും സർവ്വ സാധാരണമായിരിക്കുകയാണ്. വീട്ടിൽ ഇരിക്കുന്ന സമയത്ത് പലപ്പോഴും ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാൻ മറന്ന് പോകാറുണ്ട്. മാനസിക ആരോഗ്യം ശക്തിപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യത്തിന് ഉറക്കം


ശാരീരികമായും മനസികവുമായുള്ള ആരോഗ്യത്തിന് ഉറക്കം (Sleep) ഒരു പ്രധാന ഘടകമാണ്. ഉറക്കം തലച്ചോറിലെ കെമിക്കലുകൾ ക്രമീകരിക്കാനും നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളും നിയന്ത്രിക്കാനുമുള്ള കഴിവുകൾ ഉണ്ട്.


ALSO READ: Covid Vaccine: ആര്‍ത്തവ ദിവസങ്ങളില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പാടില്ലേ? ഡോ. ഷിംന അസീസ്‌ പറയുന്നു


നല്ല ഭക്ഷണം കഴിക്കുക


ആവശ്യമായ പോഷണങ്ങൾ എല്ലാം അടങ്ങിയ ഭക്ഷണം (Food) കഴിക്കേണ്ടത് ശാരീരിക ആരോഗ്യത്തിനെന്ന പോലെ തന്നെ മാനസിക ആരോഗ്യത്തിനും ആവശ്യമാണ്. വൈറ്റമിൻ ബി 12, ഇരുബ് എന്നിവയുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുന്നത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. പോഷകഗുണം ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.


ALSO READ: Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ!


മദ്യവും പുകവലിയും ഒഴിവാക്കുക


മദ്യവും (Alcohol)  പുകവലിയും പലപ്പോഴും വിഷാദത്തിനും, ഉത്കണ്ഠയ്ക്കും കാരണമാകാറുണ്ട്. അതിനാൽ തന്നെ മദ്യവും, പുകവലിയും ഒഴിവാക്കുന്നത് മാനസിക ആരോഗ്യത്തിന് വളരെയേറെ ഗുണം ഉണ്ടാക്കും.


 സൂര്യ പ്രകാശം ഏൽക്കുക


സൂര്യപ്രകാശത്തിൽ (Sunlight) വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൽ നമ്മുടെ മാനസികാവസ്ഥ കൂടുതൽ സന്തോഷമുള്ളതാക്കാനുള്ള കെമിക്കൽ കൂടുതൽ ഉത്പാതിപ്പിക്കും. അതിനാൽ തന്നെ രാവിലെ അര മണിക്കൂർ സൂര്യപ്രകാശം ഏൽക്കുന്നത് ശാരീരിക - മാനസിക ആരോഗ്യത്തിന് വളരെ നല്ലതാണ്.


ALSO READ: Indigestion: ദഹനക്കേട് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ


വ്യായാമം ചെയ്യുക


ആരോഗ്യപൂർണമായ മാനസിക നില നിലനിർത്താൻ വ്യായാമം (Exercise) അത്യാവശ്യമാണ്. ഉത്കണ്ഠ, പിരിമുറുക്കം, വിഷാദം ഇവയൊക്കെ ഇല്ലാതാക്കാൻ വ്യായാമത്തിന് കഴിയും. മാത്രമല്ല ക്ഷീണം തോന്നുന്നതും മടിയും ഇല്ലാതാക്കാനും വ്യായാമത്തിന് കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക