ഫാസ്റ്റിങ്ങിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നത് രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവാണ്. പ്രമേഹമുണ്ടോയെന്ന് പരിശോധിക്കുന്നതിൽ പ്രധാനപ്പെട്ടതാണ് ഫാസ്റ്റിങ്ങിലെ പ‍ഞ്ചസാരയുടെ അളവ്. പ്രമേഹമുള്ളവരും പ്രമേഹം ഉണ്ടാകാനുള്ള അപകടസാധ്യത കൂടുതലുള്ളവരും ഫാസ്റ്റിങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആയുർവേദത്തിൽ നിരവധി പരിഹാര മാർ​ഗങ്ങൾ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് വിവിധ ആയുർവേദ പാനീയങ്ങൾ. പ്രമേഹം നിയന്ത്രിക്കുന്നതിനും രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുന്നതിനും സഹായിക്കുന്ന ആയുർവേദ പാനീയങ്ങൾ പരിചയപ്പെടാം.


നെല്ലിക്ക ജ്യൂസ്


നെല്ലിക്ക നിരവധി പോഷക​ഗുണങ്ങളുള്ള ഫലമാണ്. ഇത് ആന്റി ഓക്സിഡന്റ് സമ്പുഷ്ടമാണ്. ഫ്രഷ് അംല ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും.


കയ്പ്പക്ക ജ്യൂസ്


കയ്പ്പക്ക പ്രമേഹ നിയന്ത്രണത്തിന് മികച്ചതാണ്. രാവിലെ ഒരു ​ഗ്ലാസ് കയ്പ്പക്ക ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കുന്നു.


ALSO READ: ഡ്രൈ ഐസ് കഴിച്ചവർ രക്തം ചർദ്ദിച്ചു; ഡ്രൈ ഐസ് ഭക്ഷ്യയോ​ഗ്യമാണോ? കഴിച്ചാൽ എന്തുണ്ടാകും, ​ഗുരു​ഗ്രാമിൽ സംഭവിച്ചതെന്ത്?


കറുവപ്പട്ട ചായ


ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുന്നതിന് കറുവപ്പട്ട മികച്ചതാണ്. രാവിലെ ഒരു കപ്പ് കറുവപ്പട്ട ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതിന്റെ വിരുദ്ധ ബാഹ്യാവിഷ്കാര ​ഗുണങ്ങൾ പ്രമേഹ രോ​ഗികൾക്ക് ​ഗുണം ചെയ്യുന്നു.


ഉലുവ വെള്ളം


ഉലുവ ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. ഇത് രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആ​ഗിരണം തടയുന്നു. ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഈ വെള്ളം രാവിലെ കുടിക്കാം. ഇത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാര കൃത്യമായി നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയാനും സഹായിക്കുന്നു.


മഞ്ഞൾ പാൽ


പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ശക്തമായ ആന്റി ഇൻഫ്ലമേറ്ററി ഫലങ്ങളുള്ള സു​ഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. രാവിലെ ഒരു ​ഗ്ലാസ് പാലിൽ മഞ്ഞൾ ചേർത്ത് ചൂടാക്കി കുടിക്കുക. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയുകയും ചെയ്യുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ പ്രമേഹരോ​ഗികൾക്ക് മികച്ചതാണ്.


ഇഞ്ചി നാരങ്ങ വെള്ളം


ഇഞ്ചിയും നാരങ്ങയും സംയോജിപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇഞ്ചി ദഹനത്തിന് മികച്ചതാണ്. ഇവ സംയോജിപ്പിച്ച് കഴിക്കുന്നത് പ്രമേഹരോ​ഗികളിലെ പെട്ടെന്നുള്ള പഞ്ചസാരയുടെ വർധനവ് തടയും.


ALSO READ: അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാം; രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ കഴിക്കൂ


വേപ്പില നീര്


വേപ്പ് കയ്പ് നിറഞ്ഞതാണ്. ഇവയുടെ നീര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും വേപ്പില നീര് മികച്ചതാണ്. ഈ ആയുർവേദ പാനീയങ്ങൾ പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യുമെങ്കിലും ഭക്ഷണക്രമത്തിലോ ജീവിതശൈലിയിലോ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ആരോ​ഗ്യവിദ​ഗ്ധന്റെ ഉപദേശം സ്വീകരിക്കുക.


Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. പ്രമേഹം ഒരു ജീവിതശൈലീ രോ​ഗമാണ്. ഇത് പൂർണമായും സുഖപ്പെടുത്താനാകില്ല. നിയന്ത്രിക്കാൻ മാത്രമാണ് സാധിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.