മീൻ കഴിച്ചതിനു ശേഷം പാൽ കുടിക്കുന്നത് തെറ്റാണോ? ഇതിന് പിന്നിലെ സത്യാവസ്ഥ എന്ത്
മീൻ കഴിച്ചതിനുശേഷം പാൽ കുടിക്കുമ്പോൾ, ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാവുകയും ഇത് വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന അവസ്ഥക്ക് കാരണമാവുമെന്നുമാണ് പൊതുവേയുള്ള ധാരണ
ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലതരം അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. ഒരിക്കലും ചേരില്ല എന്ന് പഠിപ്പിച്ച പല ഭക്ഷണവും പിന്നീട് പ്രിയപ്പെട്ട കോമ്പിനേഷനുകൾ ആയി മാറിയിട്ടും ഉണ്ട്. അത്തരത്തിൽ നിങ്ങളിൽ പലരും കേട്ട് മറന്ന ഒന്നാവും മീൻ കഴിച്ച ശേഷം പാൽ കുടിക്കരുതെന്ന്. ഇതിനു പിന്നിലെ സത്യാവസ്ഥ എന്താണ്?.... ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
മീൻ കഴിച്ചതിനുശേഷം പാൽ കുടിക്കുമ്പോൾ, ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാവുകയും ഇത് വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന അവസ്ഥക്ക് കാരണമാവുമെന്നുമാണ് പൊതുവേയുള്ള ധാരണ. സത്യത്തിൽ ഇതൊരു പഴങ്കഥയാണ്. മത്സ്യം കഴിച്ചതിനു ശേഷം പാൽ കുടിക്കുന്നതിൽ ശാസ്ത്രീയമായി തെറ്റില്ലെന്ന് വൺ ഇന്ത്യ ന്യൂസ്സ് പോർട്ടലായ ബോൾഡ് സ്കൈ വിദഗ്ധരെ ഉദ്ദരിച്ച് റിപ്പോർട്ട ചെയ്യുന്നു.
Also Read: Summer Diet : വേനൽ ഇങ്ങെത്തി; ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തൂ
മത്സ്യവും പാലുൽപ്പന്നങ്ങളും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് മൂലം ദഹനത്തിന് കൂടുതൽ സമയം എടുത്തേക്കാം. ഇത് ഗ്യാസ്, വയറിളക്കം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. എന്നാൽ വിറ്റിലിഗോ പോലെയുള്ള അസുഖങ്ങൾക്ക് ഇത് കാരണമായേക്കില്ല.
വിറ്റിലിഗോ എല്ലാ തരത്തിലുമുള്ള ചർമ്മക്കാരെയും ബാധിക്കുന്ന രോഗമാണ്. തൊലിയിൽ മെലാനിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇതാണ് നിറവ്യത്യാസം സംഭവിക്കുന്നത്. എന്നാൽ ഇത് ജീവന് ഭീഷണിയോ പകർച്ചവ്യാധിയോ അല്ല. ചികിത്സയുടെ ഭാഗമായി ചർമ്മത്തിന്റെ നിറം പുനഃസ്ഥാപിക്കുമെങ്കിലും വീണ്ടും നിറം നഷ്ടപ്പെട്ടേക്കാം.
തൈരും മീനും ഒരുമിച്ച് കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യകരമായ ഭക്ഷണക്രമം ശ്രദ്ധിക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണരീതിയിൽ പ്രധാന കോമ്പിനേഷൻ മീൻ, യോഗേർട്ട്, പാൽ എന്നിവയുടേതാണ്. അതായത് ഭക്ഷണം ആരോഗ്യകരമായ രീതിയിൽ കഴിച്ചാൽ ജീവന് ഭീഷണിയില്ല. പണ്ട് പലരും വിശ്വസിച്ചത് വെളുത്ത ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ വെള്ളപ്പാണ്ടിന് കാരണമാവുമെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...