സമീപ വർഷങ്ങളിൽ നടത്തിയ ചില പഠനങ്ങൾ മനുഷ്യരിൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് വിറ്റാമിൻ ഡി ഫലപ്രദമാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഈ ആശയം ഗവേഷകർക്കിടയിൽ എങ്ങനെ വളർന്നുവെന്ന് അറിയാമോ? ചില ദശാബ്ദങ്ങൾക്കുമുമ്പ്, ലോകത്തിൽ സൂര്യപ്രകാശം കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ക്യാൻസർ നിരക്ക് കുറവാണെന്നും രോഗം മൂലമുള്ള മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വ്യത്യാസം മനസ്സിലാക്കാൻ, ഗവേഷകർ മനുഷ്യശരീരത്തിൽ വിറ്റാമിൻ ഡിയുടെ ഫലങ്ങളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. സൂര്യപ്രകാശം ചർമ്മത്തിൽ പതിക്കുമ്പോൾ ശരീരം ഉണ്ടാക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി ഉണ്ടെങ്കിൽ ക്യാൻസർ സാധ്യത കുറവായിരിക്കും എന്ന് ഭൂരിഭാഗം പഠനങ്ങളും കണ്ടെത്തി.


Also Read: Weight loss juices | ഈ ജ്യൂസുകൾ പതിവാക്കൂ, ശരീരഭാരം കുറയ്ക്കാം


വർഷങ്ങൾ നീണ്ട ഗവേഷണത്തിനു ശേഷവും, ക്യാൻസറിനെ തടയാൻ ഇതിന് കഴിയുമോ അതോ അതിന്റെ ചികിത്സയിൽ ഒരു പങ്കു വഹിക്കുമോ എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ചില തെളിവുകൾ സൂചിപ്പിക്കുന്നത് ശരീരത്തിലെ വിറ്റാമിൻ ഡി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ക്യാൻസർ വരുന്നതും മരണനിരക്കും കുറയ്ക്കും എന്നാണ്.


വൻകുടൽ ക്യാൻസറിൽ വിറ്റാമിൻ ഡിയുടെ പങ്കിനെക്കുറിച്ച് ശാസ്ത്രജ്ഞർ വ്യത്യസ്ത ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഫലങ്ങൾ പൂർണ്ണമായും സ്ഥിരതയുള്ളതല്ലെങ്കിലും, വിറ്റാമിൻ ഡിയുടെ ഉയർന്ന അളവ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തി.


വിറ്റാമിൻ ഡി ചില സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കുറയ്ക്കും. പക്ഷേ ഇത് സ്തനാർബുദത്തെ മുഴുവനായും തടയുന്നില്ലെന്ന് ഗവേഷണങ്ങൾ പറയുന്നു. വിറ്റാമിൻ ഡി കുറവുള്ള സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇതിലൂടെ കൂടുതൽ പ്രയോജനങ്ങൾ ലഭിച്ചേക്കാം. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള സ്ത്രീകളിൽ, വിറ്റാമിൻ ഡി കുറവുള്ളവർക്ക് സാധാരണ നിലയിലുള്ള സ്ത്രീകളേക്കാൾ പിന്നീട് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. വിറ്റാമിൻ ഡി കുറവുള്ള സ്ത്രീകൾ രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണ്.


Also Read: Lung Cancer : സ്ത്രീകളിൽ ശ്വാസകോശ അർബുദം വർധിക്കുന്നു; കാരണമിതാണ് 


എല്ലാ തരത്തിലുമുള്ള ക്യാൻസറിനും വിറ്റാമിൻ ഡി ശുപാർശ ചെയ്യാൻ മതിയായ തെളിവുകളില്ല. വയറ്റിലെ അർബുദം, പ്രോസ്റ്റേറ്റ് കാൻസർ അല്ലെങ്കിൽ അന്നനാളത്തിലെ അർബുദം എന്നിവയുൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യത വിറ്റാമിൻ ഡി കുറയ്ക്കുന്നതായി നിരവധി പഠനങ്ങളുടെ ഫലങ്ങൾ ശാസ്ത്രജ്ഞർ അവലോകനം ചെയ്തപ്പോൾ കണ്ടെത്തി.


സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ മിക്കവർക്കും ആവശ്യമായ വിറ്റാമിൻ ഡി അൽപമെങ്കിലും ലഭിക്കുന്നു. ഫാറ്റി ഫിഷ്, ഫിഷ് ലിവർ ഓയിൽ, മുട്ട എന്നിവ വിറ്റാമിൻ ഡിയുടെ ഭക്ഷണ സ്രോതസ്സുകളിൽ ഉൾപ്പെടുന്നു. പാൽ, ജ്യൂസുകൾ, breakfast cereals തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നാണ് മിക്ക ഡയറ്ററി വിറ്റാമിൻ ഡിയും ലഭിക്കുന്നത്. ഡയറ്ററി സപ്ലിമെന്റുകളിലൂടെയും വിറ്റാമിൻ ഡി ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.