Watermelon Seeds Benefits: തണ്ണിമത്തൻ രുചിയിൽ മാത്രമല്ല വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ഉത്തമമായ ഒന്നാണ്.  പൊതുവെ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും അതിന്റെ കുരു അല്ലെങ്കിൽ വിത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ തണ്ണിമത്തൻ കഴിക്കുമ്പോൾ നമ്മൾ വലിച്ചെറിയുന്ന കറുത്ത കുരു ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്നാണ്. തണ്ണിമത്തനിൽ ഉള്ളതുപോലെ തന്നെ പോഷകഗുണം അതിന്റെ കുരുവിലും ഉണ്ട്.  അതുകൊണ്ടുതന്നെ തണ്ണിമത്തന്റെ കുരുവിന്റെ ഗുണങ്ങളും അവ കഴിക്കാനുള്ള ശരിയായ രീതിയേയും കുറിച്ച് നമുക്കറിയാം.


Also Reads: ഒരില... ഒരായിരം ഗുണങ്ങള്‍......!! കറിവേപ്പിലയെ കുറച്ചു കാണല്ലേ...


തണ്ണിമത്തൻ വിത്തുകളിലെ പോഷകമൂല്യം (nutritional value of watermelon seeds)


തണ്ണിമത്തന്റെ കുരുവിൽ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുടെയും  മികച്ച കലവറയാണ്.  4 ഗ്രാം തണ്ണിമത്തന്റെ കുരുവിൽ  ഏകദേശം 21 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തുന്നതിനും ഇത് ഉപകരിക്കും.


പൊണ്ണത്തടിയിൽ നിന്നും ആശ്വാസം


തണ്ണിമത്തന്റെ കുരുവിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യം അതിനെ ഒരു മികച്ച സൂപ്പർഫുഡാക്കി മാറ്റുന്നു എന്നത് വാസ്തവമാണ്. ഇതിൽ കലോറി കുറവാണ്. ഇത് ഉപയോഗിയോക്കുമ്പോൾ ഏകദേശം 4 ഗ്രാം  അതായത് ഒരു പിടി മാത്രമേ കഴിക്കാവൂ. കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. ഇതിന്റെ ഉപയോഗത്തിലൂടെ അമിതവണ്ണം നിയന്ത്രണവിധേയമാക്കി ഗുരുതരമായ പല രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാം. 


Also Read: മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം (blood sugar level control)


തണ്ണിമത്തന്റെ കുരുവിന്റെ ഉപയോഗം പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. തണ്ണിമത്തന്റെ കുരുവിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തണ്ണിമത്തന്‍ കുരു വറുത്ത് പൊടിച്ച് ഇത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇത് പ്രമേഹത്തിന് പരിഹാരമാകും.


തിളങ്ങുന്ന ചർമ്മം (glowing skin)


മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ തണ്ണിമത്തൻ കുരു ചർമ്മത്തിന് വളരെ നല്ലതാണ്. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുക മാത്രമല്ല, പ്രായംകൂടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. തണ്ണിമത്തൻ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു.


Also Read: Belly Fat: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 5 ഭക്ഷണങ്ങൾ ശീലിക്കൂ!


തണ്ണിമത്തന്റെ കുരു കഴിക്കാനുള്ള ശരിയായ മാർഗം (The right way to eat watermelon seeds)


തണ്ണിമത്തന്റെ കുരു നീക്കം ചെയ്ത ശേഷം ഇതിനെ ഒരു ചട്ടിയിലിട്ട് നന്നായി വറുത്തെടുക്കുക. ശേഷം അതിനെ ഒരു അടപ്പുള്ള ടിന്നിൽ സൂക്ഷിക്കുക. ഈ വിത്തുകളെ നിങ്ങൾക്ക് നിങ്ങളുടെ രാവിലത്തെ ഡയറ്റിൽ ഉൾപ്പെടുത്താം.  കൂടാതെ ഇതിനെ നിങ്ങൾക്ക് സാലഡ്, ഓട്‌സ്, ടോസ്റ്റ്  നട്‌സ് എന്നിവയിൽ ചേർത്ത് കഴിക്കാം.