Face Beauty Tips: മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം

Skin care Tips: മുഖസൗന്ദര്യത്തിനായി നമ്മൾ പല രീതികളും നോക്കാറുണ്ടെങ്കിലും പലപ്പോഴും ആഗ്രഹിച്ച ഫലം ലഭിക്കാറില്ല അല്ലെ?  ഇത്തരം സാഹചര്യത്തിൽ നമുക്ക് കടലമാവ് കൊണ്ടുള്ള ചില കൂട്ടുകൾ പുരട്ടി മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.

Written by - Ajitha Kumari | Last Updated : Apr 22, 2022, 02:23 PM IST
  • കാലമാവ്‌ മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങളെന്തൊക്കെ?
  • ബേസൻ എന്നറിയപ്പെടുന്ന കടലമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത്
  • കടലമാവ് മുഖത്ത് പുരട്ടുന്നത് പല പ്രശ്നങ്ങൾക്കും ആശ്വാസമാണ്
Face Beauty Tips: മുഖകാന്തി വർധിപ്പിക്കാൻ കടലമാവ്‌ ചേർത്ത ചില സൗന്ദര്യകൂട്ടുകൾ അറിയാം

Gram Flour for Face Beauty:  കടലമാവ് മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങളെന്തൊക്കെയാണെന്ന് നമുക്കറിയാം. ബേസൻ എന്നറിയപ്പെടുന്ന കടലമാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ?  കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും കലവറയായ കടലമാവ് ചർമ്മത്തിലെ അഴുക്കിനെ കളയുന്നതിനും ഉപയോഗിക്കുന്നു.  കടലമാവ് മുഖത്ത് പുരട്ടുന്നത് പല പ്രശ്നങ്ങൾക്കും ആശ്വാസമാണ്. 

Also Read: Rice Water Benefits: മുഖകാന്തിക്ക് അരി കഴുകിയ വെള്ളം ഉത്തമം, ഉപയോഗിക്കേണ്ടവിധം അറിയാം

കടലമാവ് ചർമ്മത്തിന് ഗുണം ചെയ്യും (Besan is beneficial for the skin)

ചർമ വിദഗ്ദരുടെ അഭിപ്രായത്തിൽ കടലമാവിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്. ഇത് ചർമ്മത്തെ പല പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. നിങ്ങളുടെ മുഖത്ത് മുഖക്കുരുവിന്റെ പ്രശ്നം ഉണ്ടെങ്കിൽ അതുമൂലം നിങ്ങളുടെ മുഖം വൃത്തികേടായിട്ടുണ്ടെങ്കിൽ   കടലമാവിന്റെ ഉപയോഗം നല്ലതാണ്.  കടലമാവിന്റെ ഉപയോഗം മുഖത്തെ കരുവാളിപ്പ് മാറ്റുന്നതിനും മുഖം നല്ല മൃദുലമാവുന്നതിനും സഹായിക്കും. കൂടാതെ വരണ്ട ചർമ്മത്തിന് ആശ്വാസം നൽകുകയും ചെയ്യും.
 
കടലമാവ് മുഖത്ത് പുരട്ടുന്ന രീതിയും ഗുണങ്ങളും അറിയാം (Method and benefits of applying gram flour on the face)

1. മുഖത്തെ എണ്ണമയം നീക്കം ചെയ്യാം (Remove Stickiness)

മുഖത്തെ എണ്ണമയം നീക്കാൻ കടലമാവ് തൈരിൽ കലർത്തി മുഖത്ത്  പുരട്ടുക. ഇത് ചർമ്മത്തിലെ അധിക എണ്ണമയത്തെ തുടച്ചു നീക്കുന്നു. അതിലൂടെ മുഖത്തെ ഒട്ടൽ മാറിക്കിട്ടും.  ഈ പായ്ക്ക് മുഖത്ത് ഇടുന്നതിന് മുൻപ് മുഖം ഒന്ന് കഴുകുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക.  എന്നിട്ട് മാത്രമേ ഈ പായ്ക്ക് അതായത് കടലമാവിൽ തൈര് ചേർത്ത ഈ പായ്ക്ക് പുരട്ടാവൂ. മുഖത്ത് പായ്ക്ക് ഒന്ന് ഉണങ്ങി തുടങ്ങുമ്പോൾ നിങ്ങൾക്ക് തണുത്ത വെള്ളത്തിൽ കഴുകാം.

Also Read: കറ്റാർവാഴയും മഞ്ഞളും ഇതുപോലെ പുരട്ടി നോക്കൂ, മുഖത്തെ ഈ പ്രശ്‌നങ്ങൾ മാറും

2. മുഖക്കുരു മാറും (Remove Pimples)

ഒരു പാത്രത്തിൽ കടലമാവ് എടുക്കുക ശേഷം അതിലേക്ക് വെള്ളരിക്കയുടെ പേസ്റ്റ് ചേർത്ത് ഇളക്കുക.  ഈ പേസ്റ്റ് കഴുത്ത് മുതൽ മുഖം വരെ നന്നായി തേച്ചു പിടിപ്പിക്കുക.  എന്നിട്ട് ഏകദേശം 20 മിനിറ്റിനു ശേഷം മുഖം കഴുകുക. ഇത് മുഖക്കുരുവിന്റെ പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതോടൊപ്പം മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യും.

3. ഇരുണ്ട ചർമ്മത്തിൽ നിന്നും മോചനം (Relief from Dull Skin)

ഇരുണ്ട  ചർമ്മത്തിൽ നിന്നും രക്ഷ നേടാൻ കടലമാവിൽ റോസ് വാട്ടർ ചേർക്കുക.  ശേഷം ഇതിലേക്ക് കുറച്ച് മഞ്ഞളും മുൾട്ടാണി മിട്ടിയും മിക്സ് ചെയ്യുക.  ഈ പേസ്റ്റും കഴുത്തിൽ നിന്ന് മുഖത്തേക്ക് പുരട്ടുക.  ശേഷം കൈകൊണ്ട് ചെറിയ രീതിയിൽ ഒന്ന് മസാജ് ചെയ്ത് കൊടുക്കുക. 15 മിനിറ്റിനു ശേഷം മുഖം സാധാരണ വെള്ളത്തിൽ കഴുകുക.

Also Read: Viral Video: മൂർഖനും കീരിയും നേർക്കുനേർ, പിന്നെ നടന്നത്..! 

വരണ്ട ചർമ്മം മാറ്റാൻ ആദ്യം വേണ്ടത് പാൽപ്പാടയാണ്.  കടലമാവിൽ  ക്രീമും ചേർത്ത് ഉണ്ടാക്കുന്ന ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ഡ്രൈനസ്‌ മാറ്റി മൃദുലമാക്കും. ഈ പായ്ക്ക് പുരട്ടുന്നത് ചർമ്മത്തെ മൃദുലമാക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.  ഇതിനായി കടലവും ക്രീമും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക.  ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടേയും പൊതുവായ വിവരങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News