Weight Loss Tips: ശരീരഭാരം പെട്ടെന്ന് കുറയാൻ കരിംജീരകവും നാരങ്ങയും ചേർത്ത ഈ 2 ഉപായങ്ങൾ പരീക്ഷിക്കൂ..!
Weight Loss Method: നിങ്ങൾ നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുന്നതിൽ അസ്വസ്ഥരാണോ? എങ്കിൽ പെരുംജീരകം, നാരങ്ങ ചേർത്തുള്ള ഈ 2 എളുപ്പത്തിലുള്ള പ്രതിവിധികൾ പരീക്ഷിക്കുക. ഇതിലൂടെ ശരീരത്തിലെ വർദ്ധിച്ച കൊഴുപ്പ് വളരെ വേഗത്തിൽ കുറയ്ക്കാൻ കഴിയും.
Weight Control Tips: ക്രമരഹിതമായ ഭക്ഷണക്രമവും ജീവിതശൈലിയും കാരണം ശരീരഭാരം വർദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ വർധിച്ചുവരുന്ന ഈ പൊണ്ണത്തടി കാരണം ബുദ്ധിമുട്ടില്ലാത്ത ആളുകളും വീടുകളും കുറവില്ല എന്നത് വലിയൊരു സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചിലരുണ്ട് കേട്ടോ... ഇതൊന്നും തീരെ ബാധിക്കാത്തവർ. ഇതിൽ നിന്നും മോചനം നേടാൻ ചിലർ ജിമ്മിൽ പോകാൻ തീരുമാനിക്കും. എന്നാൽ ചിലരുണ്ട് എന്തൊക്കെ ചെയ്തിട്ടും തടിയ്ക്ക് ഒരു കൂസലും ഉണ്ടാകാത്തവർ. നിങ്ങളും ഇത്തരമൊരു പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാനുള്ള ഈ 2 എളുപ്പവഴികൾ ഒന്ന് കുറിച്ചോളൂ. ഇത് പരീക്ഷിച്ചാൽ ഉടൻ ഫലം ഉണ്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട.
Also Read: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും Flat Tummy!
പെരുംജീരകം, നാരങ്ങ എന്നിവ കഴിക്കാൻ തുടങ്ങുക (Start consuming fennel and lemon)
നിങ്ങൾ നിങ്ങളുടെ പൊണ്ണത്തടിയിൽ ബുദ്ധിമുട്ടുന്നുവെങ്കിൽ കരിംജീരകവും നാരങ്ങയും കഴിക്കാൻ തുടങ്ങുക. ശരിക്കും പറഞ്ഞാൽ കരിംജീരകത്തിൽ വിറ്റാമിൻ ബി, വിറ്റാമിൻ ബി 12, നിയാസിൻ, വിറ്റാമിൻ സി, ഫൈബർ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ദിവസവും വെറും വയറ്റിൽ കരിംജീരകം നാരങ്ങാ ചേർത്തു കഴിച്ചു തുടങ്ങിയാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൊണ്ണത്തടി ഇല്ലാതാക്കാൻ കഴിയും.
Also Read: ബ്രേക്കപ്പിന് ശേഷം മടങ്ങിവന്ന കാമുകിയോട് കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ
ഈ രീതിയിൽ കഴിക്കാം (Can be consumed in these ways)
കരിംജീരകവും നാരങ്ങയും കഴിക്കാൻ 2 വഴികളുണ്ട്. അതിൽ ആദ്യത്തേത് പെരുംജീരകം പൊടിച്ച് പൊടിയാക്കുക എന്നതാണ്. ശേഷം ഈ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക ഒപ്പം നാരങ്ങ നീര് കൂടി ചേർത്ത് വെറും വയറ്റിൽ കുടിക്കുക. മറ്റൊരു വഴി എന്നുപറയുന്നത് നിങ്ങൾ ഒരു പാത്രത്തിൽ പെരുംജീരകം എടുക്കുക എന്നതാണ് മറ്റൊരു വഴി. ശേഷം അതിൽ നാരങ്ങാനീര് ചേർത്ത് 2 ദിവസം വെയിലത്ത് വച്ച് ഉണക്കുക. ശേഷം എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നിങ്ങൾ അത് കഴിക്കുക എന്നതാണ്.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ശരീരഭാരം വേഗത്തിൽ കുറയും
നിങ്ങൾ കലോഞ്ചിയും നാരങ്ങാനീരും കഴിക്കുമ്പോൾ ഒരു കാര്യം ഉറപ്പ് വരുത്തണം അതായത് രാവിലെ വെറും വയറ്റിലായിരിക്കണം ഇതിന്റെ സേവനം എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസം വർധിക്കും. ഇതുമൂലം, ശരീരത്തിന്റെ വർദ്ധിച്ച ഭാരം അതിവേഗം കുറയുകയും ശരീരം ശരിയായ രൂപത്തിൽ ആകാൻ തുടങ്ങുകയും ചെയ്യും. ഇനി പ്രമേഹമോ, ബിപിയോ ഉള്ളവർക്കും ഈ ലായനി നല്ലതാണ്. അതുപോലെ നിങ്ങൾക്ക് ദഹനപ്രശ്‌നങ്ങളുണ്ടെങ്കിലും ഈ ഉപായം ഏറെ ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...