Weight Loss Drink: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും Flat Tummy!

ശരീരഭാരം കൂടുന്നത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ലോക്ക്ഡൗണും വർക്ക് ഫ്രം ഹോം കൾച്ചറും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഈ പ്രശ്നം വർദ്ധിച്ചു വരികയാണ്.  വയറിലും അരക്കെട്ടിലും തടി കൂടി കഴിഞ്ഞാൽ പിന്നെ അത് കുറയ്ക്കുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല.  എന്നാൽ ഇതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമൊന്നുമില്ല കേട്ടോ.  അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രത്യേക പാനീയമുണ്ട് അത് ഉണ്ടാക്കി കുടിച്ചാൽ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.  ഈ പാനീയം തയ്യാറാക്കാനും വളരെ എളുപ്പമാണ്.

Written by - Ajitha Kumari | Last Updated : Sep 29, 2022, 09:09 PM IST
  • വയറിലും അരക്കെട്ടിലും തടി കൂടുന്നത് ശരീരത്തിന്റെ ആകൃതിയെ നശിപ്പിക്കും
  • ശരീരഭാരം കൂടുന്നത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്
  • ഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ജീരക വെള്ളം കുടിക്കുന്നത് ഉത്തമമാണ്
Weight Loss Drink: വയർ ഉള്ളിലാക്കാൻ ഈ മാന്ത്രിക പാനീയം വീട്ടിൽ തയ്യാറാക്കൂ, വൈകാതെ ലഭിക്കും Flat Tummy!

Cumin Water as Weight Loss Drink: ശരീരഭാരം കൂടുന്നത് പ്രായഭേദമന്യേ എല്ലാവരും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം തന്നെയാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ലോക്ക്ഡൗണും വർക്ക് ഫ്രം ഹോം കൾച്ചറും ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ഈ പ്രശ്നം വർദ്ധിച്ചു വരികയാണ്.  വയറിലും അരക്കെട്ടിലും തടി കൂടി കഴിഞ്ഞാൽ പിന്നെ അത് കുറയ്ക്കുക എന്നുപറയുന്നത് ചെറിയ കാര്യമൊന്നുമല്ല.  എന്നാൽ ഇതിനെക്കുറിച്ച് ആലോചിച്ച് നിങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമൊന്നുമില്ല കേട്ടോ.  അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു പ്രത്യേക പാനീയമുണ്ട് അത് ഉണ്ടാക്കി കുടിച്ചാൽ നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കഴിയും.  ഈ പാനീയം തയ്യാറാക്കാനും വളരെ എളുപ്പമാണ്.

Also Read: Banana Side Effects: ഇവർ 'പഴം' കഴിക്കുന്നതിന് മുന്നേ ശ്രദ്ധിക്കുക

വയർ കുറയ്ക്കാൻ എന്ത് ചെയ്യണം? (What to do to reduce belly?)

വയറിലെ കൊഴുപ്പ് ഉരുക്കുക എന്നത് അത്ര എളുപ്പമുല്ല കാര്യമല്ല കേട്ടോ എങ്കിലും നിങ്ങളുടെ വീട്ടിൽ ഉള്ള ഈ മസാല ഉപയോഗിച്ചാൽ ഈ പ്രശ്‌നത്തെ നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാണ് കഴിയും. ഗ്രേറ്റർ നോയിഡയിലെ ജിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഡയറ്റീഷ്യൻ ഡോ. ആയുഷി യാദവ് (Dr. Ayushi Yadav) പറയുന്നതനുസരിച്ച്  വർദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കാൻ നിങ്ങൾക്ക് ജീരക വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നാണ്.

ജീരക വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം (reduce weight by drinking cumin water)

ജീരകം ശരിക്കും പറഞ്ഞാൽ അത്തരത്തിലുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഇതില്ലാത്ത ഒരു പാചക കുറിപ്പ് വിരളമാണ്. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ എല്ലാ അസ്വസ്ഥതകളിൽ നിന്നും മുക്തി നേടാനും സഹായിക്കും.  ജീരക പാനീയം കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും കാരണം ഇതിൽ കലോറി വളരെയധികം കുറവാണ് മാത്രമല്ല ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ജീരകവെള്ളത്തിൽ ഇരുമ്പ് വളരെ കൂടുതലായി കാണപ്പെടുന്നു. ഇത് ശരീരത്തിലെ നീർവീക്കം കുറയ്ക്കാനും സഹായിക്കും.

Also Read: ക്ലാസിൽ വച്ച് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ജീരക പാനീയം എങ്ങനെ തയ്യാറാക്കാം? (How to prepare cumin drink?)

ജീരക പാനീയം തയ്യാറാക്കാൻ നിങ്ങൾ 2 ടീസ്പൂൺ ജീരകം എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ ഈ വെള്ളം തിളപ്പിക്കുക എന്നിട്ട് അത് തണുത്ത ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം ഈ പാനീയത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുക. നിങ്ങൾ 2-3 ആഴ്ച പതിവായി ഇത് കുടിക്കുകയാണെങ്കിൽ, അതിന്റെ തീർച്ചയായും ഫലം ദൃശ്യമാകും.  വേണമെങ്കിൽ നിങ്ങൾക്ക് ജീരകം പച്ചയ്ക്കും ചവയ്ച്ച് ഇറക്കാം. ഇനി നിങ്ങൾക്ക് എളുപ്പത്തിൽ ജീരക പാനീയം തയ്യാറാക്കണമെങ്കിൽ അത് പൊടിച്ച് വയ്ക്കുക.  ശേഷം ഒരു സ്പൂൺ ജീരകം പൊടിച്ചത് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ചശേഷം കുടിക്കുക. ഭക്ഷണത്തിന് ശേഷം ഈ പാനീയം കുടിച്ചാൽ കൂടുതൽ ഗുണം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News