Weight Loss Tips: ശരീരഭാരം കുറയ്ക്കണോ? തുളസിയും കുരുമുളകും ചേർത്ത് കഴിച്ചു നോക്കൂ... വയറിലെ കൊഴുപ്പ് വെണ്ണപോലെ ഉരുകും
Weight Loss Tips: നിങ്ങളുടെ ഭാരം ദിനംപ്രതി വർദ്ധിക്കുകയാണെങ്കിൽ തുളസിയും കുരുമുളകും ചേർത്തുള്ള ഈ ഉപായം ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതെങ്ങനെയെന്ന് നമുക്ക് നോക്കാം...
Weight Loss Tips: ഒന്നു നോക്കിയാൽ എന്തെങ്കിലും വലിച്ചുവാരി കഴിക്കുന്നതും തെറ്റായ ജീവിതശൈലിയുമൊക്കെയാണ് ഈ പൊണ്ണത്തടിക്ക് ഒരു പരിധിവരെ കാരണം എന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ് അല്ലെ. മാത്രമല്ല ഈ വർദ്ധിച്ച ഭാരം ഒന്ന് കുറയ്ക്കുക എന്നത് ഒരു വൻ വെല്ലുവിളി തന്നെയാണ്. എങ്കിലും ശരീരഭാരം കുറയ്ക്കാൻ ചില നുറുങ്ങ് വിദ്യകൾ സഹായിക്കും.
Also Read: Lychee Benefits: ലിച്ചിയുടെ തൊലി വലിച്ചെറിയരുത്, ഇതിലുമുണ്ട് 3 കിടിലം ഗുണങ്ങൾ!
അതിൽ ഉൾപ്പെടുന്ന ഒന്നാണ് കുരുമുളകും, തുളസിയും. ഇവയ്ക്ക് ആയുർവേദത്തിൽ അതിന്റേതായ പ്രാധാന്യമുണ്ട്. ഇത് കഴിക്കുന്നതിലൂടെ തൊണ്ടവേദന, ജലദോഷം, പനി എന്നിവയ്ക്ക് പരിഹാരം കാണുന്നതിനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തുളസിയിലയുടെയും കുരുമുളകിന്റെയും ഉപയോഗം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
കുരുമുളകും തുളസിയും ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കും? (How black pepper and basil help in weight loss)
ഫൈബർ, വിറ്റാമിൻ സി, കെ, എ, കാൽസ്യം, പൊട്ടാസ്യം എന്നിവ തുളസിയിലയിലും കുരുമുളകിലും ധാരാളമായി കാണപ്പെടുന്നുണ്ടെന്നാണ് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ തുളസിയിലയും കുരുമുളകും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
Also Read: വിളർച്ച തടയാൻ മാതളനാരങ്ങ; അറിയാം മാതളനാരങ്ങയുടെ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ ഈ രീതിയിൽ തുളസിയും കുരുമുളകും കഴിക്കണം (To lose weight, consume basil-black pepper in these ways)
1. തുളസി ഇലയും കുരുമുളകും ചേർത്ത ചായ (Basil Leaves and Black Pepper Tea)
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ തുളസി ഇലയും കുരുമുളകും ചേർത്ത ചായ കുടിക്കുന്നത് നല്ലതാണ്. ഇതിനായി വേണ്ടത് 5-6 കുരുമുളക്, 5-6 തുളസിയില, ശർക്കരയും, അയമോദകവും ആണ്. ഇവയെല്ലാംകൂടി ചേർത്ത് ചായ ഉണ്ടാക്കുക. ഇത് തൊണ്ടവേദനയ്ക്കും ആശ്വാസം നൽകും.
2. തുളസിയില, കുരുമുളക്, തേൻ എന്നിവ ഒരുമിച്ച് കഴിക്കുക.
ശരീരഭാരം കുറയ്ക്കാൻ, തുളസിയില, കുരുമുളക്, തേൻ എന്നിവ മിക്‌സ് ചെയ്ത കഴിക്കുന്നതും ഉത്തമമാണ്. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.
Also Read: പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ക്യാൻസർ പ്രതിരോധിക്കുന്നത് വരെ; ജീരക വെള്ളത്തിന് ഗുണങ്ങളേറെ
3. തുളസിയിലയും കുരുമുളകുപൊടിയും വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.