നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഫലമാണ് മാതളനാരങ്ങ. മാതളത്തിന്റെ തൊലി, പൂവ്, കായ് എന്നിവയെല്ലാം ഔഷധ ഗുണമുള്ളതാണ്. മാതളനാരങ്ങ കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും. മാതളനാരങ്ങ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിൽ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തി വിളർച്ച തടയാൻ സഹായിക്കും. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.
മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും മാതളനാരങ്ങ മികച്ചതാണ്. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാതളനാരങ്ങ ജ്യൂസ് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. ഇതിലെ നൈട്രിക് ആസിഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ALSO READ: Rosehip Oil Benefits: ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയിഴകളുടെ സൗന്ദര്യത്തിനും ഈ ഓയിൽ ബെസ്റ്റാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളനാരങ്ങ ജ്യൂസ് നല്ലതാണ്. സന്ധിവാതം മൂലം ഉണ്ടാകുന്ന വീക്കം, പേശി വേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകും. മാതളനാരങ്ങയിലുള്ള ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ പലവിധത്തിലുള്ള അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...