കഴിഞ്ഞ ദിവസം നടൻ വിനായകൻ തന്റെ 'ഒരുത്തീ' എന്നി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാർത്തസമ്മേളനത്തിൽ മീ ടൂവിനെക്കുറിച്ചും സമ്മതപൂർവ്വമായ ലൈംഗിക ബന്ധത്തെയും കുറിച്ച് സംസാരിച്ചത് വലിയ വിവദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ലൈംഗികതയിൽ സ്ത്രീയോടുള്ള വിനായകന്റെ നിലപാടിനെതിരെ നടനോടൊപ്പം അഭിനയിച്ച നവ്യ നായർ ഉൾപ്പെടെ പലരും രംഗത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് മീ ടൂ, താൻ തനിക്ക് സെക്സ് ചെയ്യണമെന്നാവശ്യം തോന്നുമ്പോൾ അവരോട് നേരിട്ട് ചോദിക്കുമെന്നാണ് വിനായകൻ വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോടായി പറഞ്ഞത്. നടന്റെ വാക്കുകൾ പിന്നീട് പല മേഖലകളിൽ ചർച്ചയായി തുടങ്ങി.


വിനായകന്റെ ഭാഗത്ത് എന്താണ് തെറ്റ്, സ്ത്രീയുടെ സമ്മതം ആരായുകയല്ലേ ചെയ്തിട്ടുള്ളു എന്ന ചിലർ സംഭവത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. തീർത്തും നടന്റെ ലൈംഗികതയിലുള്ള നിലപാടിന് തള്ളക്കള്ളയുന്നവരുമുണ്ട്. അപ്പോൾ ബാക്കിയാകുന്ന ഒരു ചോദ്യമുണ്ട് എന്താണ് കൺസെന്റ് സെക്സ് അഥവാ പരസ്പരം ധാരണയോടുള്ള ലൈംഗിക ബന്ധം?


ALSO READ : കൂടെ കിടക്കാമോ?, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം: വിനായകനെതിരെ യുവതി


ഒരോളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പരസ്പര ധാരണയിലെത്തി ചെയ്യുന്ന പ്രക്രിയയെയാണ് കൺസെന്റ് സെക്സ് എന്ന് പറയുക. ആ കൺസെന്റ് അല്ലെങ്കിൽ ആ സമ്മതം ലഭിച്ചില്ലെങ്കിൽ ആ ലൈംഗിക ബന്ധം ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യമായി മാറും. എന്നാൽ നടൻ വിനായകൻ പറഞ്ഞത് പോലെ തനിക്ക് ആഗ്രഹം ഉള്ളവരോട് നേരിട്ട് ചെന്ന് തന്റെ ലൈംഗിക ഇച്ഛ താൽപര്യമുണ്ടോ എന്ന്  ചോദിക്കാൻ സാധിക്കില്ല. 


കൺസെന്റ് ചോദിക്കുക എന്ന് ഉദ്ദേശിക്കുന്നത് നേരിട്ട് ചെന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടോയെന്ന് അറിയിക്കുക എന്നല്ല. ഇത്തരത്തിലുള്ള ചിന്ത സ്ത്രീയെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷമേധാവിത്വത്തിന്റെ നിലപാടണ്. ഇങ്ങനെ ഒരു ചോദ്യം യാതൊരു മുൻ പരിചയമില്ലത്ത ഒരു പെൺകുട്ടിയോടോ സ്ത്രീയോടോ ചോദിക്കുമ്പോൾ അവർ നേരിടുന്ന മാനിസക സമ്മർദം, ബുദ്ധിമുട്ടുകൾ തുടങ്ങിയവ വിനായകൻ എന്ന നടന്റെ നിലപാട് കാര്യമാക്കുന്നില്ല എന്നാണ് അർഥമാക്കുന്നത്. 


തന്റെ ആവശ്യമെന്താണോ ആ ഇച്ഛയ്ക്കനുസരിച്ച് സ്ത്രീയെ ഒരു ഉപകരണമായി കാണുന്ന ഒരു ക്രൂര നിലപാടാണ് നടൻ പൊതുവേദിയിൽ മാധ്യമങ്ങളോടായി പറഞ്ഞത്. തന്റെ ആവശ്യം നേരിട്ട് ചേദിക്കുകയല്ലാതെ പിന്നെ എന്താണ് വേണ്ടതെന്ന് നിലപാട് സ്വീകരിക്കുന്നവർക്കും നടന്റെ സമാനമായ മാനസിക നിലയാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. 


കേൾക്കുമ്പോൾ വിനായകന്റെ വാക്കുകൾ വിഢുവായിത്തമായിട്ടോ തമാശയായിട്ടോ തോന്നിയേക്കാം. എന്നാൽ ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് സ്ത്രീ പുരുഷന്റെ ലൈംഗിക ഉപകരണമെന്നുള്ള ക്രൂരമായ സാമൂഹിക നിലപാടാണ്. ആ നിലപാട് പ്രത്യക്ഷത്തിൽ വെളിച്ചത്തായത് വിനായകൻ ഈ കാര്യങ്ങൾ മാധ്യമങ്ങളോട് പറയുമ്പോൾ ചിരിക്കുന്ന സംവിധായകൻ വി.കെ പ്രകാശും മൗനിയായി ഇരിക്കേണ്ട വന്ന നവ്യ നായരുമാണ്.


ഏറ്റവും അതിശയമായത് വനിതകൾക്ക് വേണ്ടിയുള്ള സിനിമയിലെ സംഘടന WCC ഈ വിഷയത്തിൽ പ്രതിഷേധ പരമായ നിലപാട് സ്വീകരിച്ചിട്ടില്ല. മറ്റ് സാംസ്കാരിക നായികനായകന്മാർ തങ്ങൾ ഒന്നും കണ്ടില്ല കേട്ടില്ല എന്ന നയം സ്വീകരിച്ച മട്ടിലുമാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.