കൂടെ കിടക്കാമോ?, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം: വിനായകനെതിരെ യുവതി

മൃദുലയുടെ ലൈംഗികാരോപണത്തോട് ഇതുവരെ വിനായകൻ പ്രതികരിച്ചിട്ടില്ല. 

Last Updated : Jun 3, 2019, 12:29 PM IST
 കൂടെ കിടക്കാമോ?, നിന്‍റെ അമ്മയെ കൂടി എനിക്ക് വേണം: വിനായകനെതിരെ യുവതി

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ വിനായകനെതിരെ ലൈംഗീക ആരോപണവുമായി ദലിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ മൃദുലദേവി.

തന്‍റെ ഫേസ്ബൂക്കിലൂടെയാണ് മൃദുലദേവി വിനായകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബിജെപിയ്ക്കെതിരെ സംസാരിച്ച വിനായകനെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃദുലയുടെ വെളിപ്പെടുത്തല്‍. 

വിനായകന്‍ ഫോണിലൂടെ ലൈംഗീകച്ചുവയോടെ സംസാരിച്ചെന്നും റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു സംഭവം. 

ഫോണിലൂടെ കൂടെ കിടക്കാമോയെന്നും അമ്മയെ കൂടി വേണമെന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവും തോന്നുന്നില്ലെന്നാണ്  മൃദുല പറയുന്നത്. 

അതേസമയം വിനായകനെ  ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നുവെന്നും മൃദുല പോസ്റ്റില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് മൃദുലദേവിക്ക് പിന്തുണയറിയിക്കുന്നത്.

ബിജെപിയ്ക്കെതിരെ സംസാരിച്ച വിനായകന്‍റെ 'തൊട്ടപ്പൻ' എന്ന സിനിമ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണം. 

കവർ ചിത്രമായി അയ്യപ്പന്‍റെ ഫോട്ടോയും പ്രൊഫൈൽ ചിത്രമായി കാളിയുടെ ഫോട്ടോയും നൽകിയാണ് വിനായകൻ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചത്. 

എന്നാൽ, മൃദുലയുടെ ലൈംഗികാരോപണത്തോട് ഇതുവരെ വിനായകൻ പ്രതികരിച്ചിട്ടില്ല. 

Trending News