Height അനുസരിച്ച് ശരീരത്തിന്റെ weight എത്ര ആകാം?
നിങ്ങൾക്ക് തോന്നുണ്ടായിരിക്കാം നിങ്ങൾക്ക് അമിതഭാരമുണ്ടെന്ന് പക്ഷെ അത് ശരിയാവണമെന്നില്ല. വാസ്തവത്തിൽ, നിങ്ങളുടെ ഉയരം അനുസരിച്ചുള്ള ശരീരഭാരമാണ് നിങ്ങൾക്ക് വേണ്ടത്. ഒരാളുടെ ഉയരമനുസരിച്ച് അയാൾക്ക് എത്രത്തോളം പൊക്കം വേണമെന്ന് നമുക്ക് നോക്കാം...
ഇന്നത്തെ കാലത്ത് ഓരോരുത്തരും അവരുടെ വർദ്ധിച്ചുവരുന്ന ഭാരം കാരണം വിഷമത്തിലാണ്. തിരക്കേറിയ ജീവിതശൈലി കാരണം ആളുകൾക്ക് ശരിയായ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല. അതിനാൽ അവരുടെ ശരീരഭാരം വർദ്ധിക്കുന്നു അല്ലെങ്കിൽ കുറയുന്നു.
അത്തരമൊരു സാഹചര്യത്തിൽ ആളുകൾ അവരുടെ ഭാരം നിയന്ത്രിക്കാൻ വ്യത്യസ്ത നടപടികൾ കൈക്കൊള്ളുന്നു. പക്ഷേ ചില ആളുകൾ അധികം ഭാരമുള്ളവർ അല്ലെങ്കിലും അവർ തനിക്ക് അധിക ഭാരമാണെന്ന് കരുതുകയും. തടി കുറയ്ക്കാൻ വേണ്ടി നിരവധി ഉപായങ്ങൾ ചെയ്യുകയും ചെയ്യുന്നു. ശേഷം അവർ വളരെയധികം മെലിയുകയും ചെയ്യുന്നു നിത്യ ശരിയല്ല.
Also Read: Pumpkin Face Pack: മുഖത്തെ ചുളിവുകളും മൃതകോശങ്ങളും അപ്രത്യക്ഷമാക്കാൻ മത്തങ്ങ ഫെയ്സപാക്ക് ഉത്തമം
വിദഗ്ധർ എന്താണ് പറയുന്നത്
ഇത്തരം സന്ദർഭങ്ങളിൽ ഒരു ആരോഗ്യമുള്ള വ്യക്തിയുടെ ഭാരം, പ്രായം, ഉയരം എന്നിവ എന്തായിരിക്കണമെന്ന് നിങ്ങൾ അറിയേണ്ടത് വളരെയധികം പ്രധാനമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഉയരത്തിനനുസരിച്ചുള്ള ഭാരം നിലനിർത്തുന്നതാണ് ആരോഗ്യം മെച്ചപ്പെടുത്താനുള്ള മാനദണ്ഡം.
അതുകൊണ്ട് ഇന്ന് നമുക്കറിയാം നിങ്ങളുടെ ഉയരത്തിനനുസരിച്ച് നിങ്ങളുടെ ഭാരം എത്ര വേണമെന്ന്. കൂടാതെ നിങ്ങളുടെ പ്രായമാനുസരിച്ചും എത്ര ഭാരമുണ്ടാകണം എന്നും നമുക്ക് നോക്കാം. ഇതനുസരിച്ച് നിങ്ങൾക്ക് മനസിലാകും നിങ്ങൾ തടിച്ചവരാണോ അല്ലയോയെന്ന്.
Also Read: Refregeration വേണ്ട, ഇൻസുലിൻ ഇനി കൊണ്ട് നടക്കാം
എത്രമാത്രം ഭാരം ആവശ്യമാണെന്ന് നോക്കാം
>> 4 അടി 10 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 41 മുതൽ 52 കിലോഗ്രാം വരെ ആയിരിക്കണം. ഇതിൽ കൂടുതലാണെങ്കിൽ അത് അമിത ഭാരമാണ്.
>> 5 അടി ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 44 മുതൽ 55.7 കിലോഗ്രാം വരെ ആയിരിക്കണം. ഇത് ആരോഗ്യമുള്ള ശരീരത്തിന്റെ ഭാരമാണ്.
>> 5 അടി 2 ഇഞ്ച് ഉയരമുള്ള ഒരാളുടെ ഭാരം 49 മുതൽ 63 കിലോഗ്രാം വരെ ആയിരിക്കണം.
>> 5 അടി 4 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 49 മുതൽ 63 കിലോഗ്രാം വരെ ആയിരിക്കണം.
>> 5 അടി 6 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 53 മുതൽ 67 കിലോഗ്രാം വരെ ആയിരിക്കണം.
Also Read: Pickles Harmful Effects: ഇത്തിരി അച്ചാര്‍ കൂടി.... ! ദിവസവും കഴിക്കുന്നത് ഒഴിവാക്കാം
>> 5 അടി 8 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 56 മുതൽ 71 കിലോഗ്രാം വരെ ആയിരിക്കണം.
>> 5 അടി 10 ഇഞ്ച് ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 59 മുതൽ 75 കിലോഗ്രാം വരെ ആയിരിക്കണം.
>> 6 അടി ഉയരമുള്ള ഒരാളുടെ സാധാരണ ഭാരം 63 മുതൽ 80 കിലോഗ്രാം വരെ ആയിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...