ആഗോളതലത്തില്‍  ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നു..  


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യാന്‍സര്‍  (Cancer)രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ്  എല്ലാ വര്‍ഷവും ഫെബ്രുവരി 4ന്  ലോക ക്യാന്‍സര്‍ ദിനമായി ആചരിക്കുന്നത്.


അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ' ദി ഇന്‍റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് ക്യാന്‍സര്‍' (The international Union against Cancer) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 


2000ല്‍ ചേര്‍ന്ന പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസരിച്ച്‌  സംഘടന  2005ല്‍ ലോക അര്‍ബുദ വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പാരിസ് ചാര്‍ട്ടറാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഫെബ്രുവരി 4 ലോക അര്‍ബുദദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
 
2006 മുതല്‍ ലോകാരോഗ്യ സംഘടനയ്ക്കൊപ്പം  മറ്റ്   അന്തര്‍ദേശീയ സംഘടനകളും  ഈ ദിനത്തില്‍ ക്യാന്‍സര്‍ അവബോധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. 


അതേസമയം, ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്ന വേളയില്‍  രോഗത്തെക്കുറിച്ചുള്ള  അവബോധം ശക്തമാക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി  കെ കെ ശൈലജ  (KK Shailaja) അഭിപ്രയപ്പെട്ടു. കേരളം  കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ്.  പ്രതിവര്‍ഷം 60,000 ത്തോളം രോഗികള്‍ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നുമാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് എന്നും ആരോഗ്യമന്തി (Health Minister) പറഞ്ഞു.


Also read: Covid-19: കൊറോണയെ പ്രതിരോധിക്കാം, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ഈ മത്സ്യങ്ങള്‍


കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്‍റെയും പ്രതീകമായി 'ഓരോ വ്യക്തിയും കൂടെയുണ്ട്'-'കൂടെ പ്രവര്‍ത്തിക്കും' (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്‍റെ സന്ദേശം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.