രക്തം ദാനം ചെയ്യുന്നത് വഴി നിങ്ങൾ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ രക്തം ദാനം മഹത്തായ കാര്യമാണ്. ഒരുപക്ഷേ , നിങ്ങളുടെ രക്തം മറ്റൊരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ രക്തം ചിലപ്പോള്‍ ഒരു ജീവന്‍ അല്ലെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.  നിങ്ങളുടെ രക്തത്തിലെ   ഘടകങ്ങൾ ചുവന്ന കോശങ്ങളായും , പ്ലേറ്റ്ലെറ്റുകളായും, പ്ലാസ്മയായും വേർതിരിച്ചാല്‍ ഒരേ സമയം പലര്‍ക്കും ഗുണകരമാകും. രക്തം ദാനം ചെയ്യുന്നതിന്‍റെ മഹത്വത്തെപറ്റിയുള്ള  അഞ്ചു കാരണങ്ങള്‍ ഇവിടെ അറിയാം


* സങ്കീർണ്ണമായ മെഡിക്കൽ സർജിക്കൽ നടപടിക്രമങ്ങൾക്കും, കാൻസർ രോഗികൾക്കും , ഗർഭധാരണയില്‍ സങ്കീർണതകളുള്ള സ്ത്രീകള്‍ക്കും, കൂടാതെ മലേറിയ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് മൂലം കടുത്ത അനീമിയ ബാധിച്ച കുട്ടികൾക്കും ബ്ളഡ് ട്രാൻസ്ഫ്യൂഷൻ  ആവശ്യമാണ് .


*തലസ്മീയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും, അരിവാൾ  രോഗങ്ങള്‍(sickle cell anemia)ബാധിച്ചവര്‍ക്കും സ്ഥിരം  ബ്ളഡ് ട്രാൻസ്ഫ്യൂഷൻ  ആവശ്യമാണ് .


*രക്തം ലഭ്യതകുറവ് മൂലം ബ്ളഡ് ട്രാൻസ്ഫ്യൂഷൻ  ആവശ്യമുള്ള രോഗികള്‍ കൃത്യ സമയത്ത് രക്തം കിട്ടാതെ മരണത്തിനരയാകുന്നു. 


* നിലവിലെ മെഡിക്കൽ സാങ്കേതിക വിദ്യകളുപയോഗിച്ചു  രക്തം ഉണ്ടാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ രക്തം സംഭാവന ചെയ്യുന്നതു വഴി മാത്രമേ രോഗികളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.


*രക്തവും അതിന്‍റെ ഘടകങ്ങളും ഉപയോഗിക്കുന്നതിന് പരിമിതമായ സമയമുണ്ട്. ആരോഗ്യമുള്ള വ്യക്തികള്‍ സ്ഥിരം രക്തം സംഭാവന ചെയ്യുന്നതു വഴി ആവശ്യമുള്ള രോഗികള്‍ക്ക് സുരക്ഷിതമായി രക്തം ലഭ്യത ഉറപ്പാക്കാൻ സഹായിക്കും.


അതുകൊണ്ട്  സ്ഥിരം രക്തദാനം ചെയ്യുന്നത് പലരുടെയും ജീവന്‍ രക്ഷിക്കാന്‍ നമ്മള്‍ക്ക് സാധിക്കും.