ഇന്നത്തെ കാലത്ത് സൌന്ദര്യം നോക്കാത്തവരായിട്ട് ആരും തന്നെ ഇല്ല. എന്നാല്‍ ശരീരത്തിന്‍റെയും മുഖത്തിന്‍റെയും സൌന്ദര്യത്തിനാണ് മിക്കവരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കാലുകള്‍ക്കും അത്ര പ്രാധാന്യം പലരും നല്‍കുന്നില്ല. ഇതു തെറ്റാണ്. ഇവിടെ ചില ലളിതമായ വഴികളിലൂടെ കാലുകളുടെ സൌന്ദര്യം വീണ്ടെടുക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

*ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തി അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. പിന്നീട് പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക. ഇത് പാദങ്ങളിലെ കറുത്തപാടുകളകലാനും വരണ്ട ചർമം മാറാനും നല്ലതാണ്.


*തേങ്ങാവെള്ളത്തിൽ രണ്ടുദിവസം കുതിർത്തുവെച്ച അരി അരച്ചെടുത്ത് ഉപ്പൂറ്റിയിൽ പുരട്ടിക്കഴുകുന്നതും നല്ലതാണ്.


*കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പാദം മസാജ് ചെയ്യാം.


*കുളിക്കുമ്പോൾ വിരലുകൾക്കിടയിലോ നഖങ്ങൾക്കിടയിലോ സോപ്പ് പറ്റിപ്പിടിച്ചിരിക്കാതെ നോക്കണം. നന്നായി കഴുകി പാദത്തിലെ ഈർപ്പം തുടച്ചുണക്കണം.


* ഇറുക്കം കൂടിയതോ അയഞ്ഞതോ ആയ പാദരക്ഷകൾ ഉപയോഗിക്കരുത്. വിരലുകൾ തിങ്ങിഞെരുങ്ങാതെ,സുഖകരമായി പരന്നിരിക്കുന്നവ മാത്രം ഉപയോഗിക്കുക.


*സോക്സ് ദിവസവും മാറ്റുക. കഴിവതും കോട്ടൻ സോക്സ് തന്നെ ഉപയോഗിക്കുക.