Exchange Rs 2000: 2000 രൂപ മൂല്യമുള്ള കറന്‍സി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തീരുമാനിച്ചതോടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം ഇന്ന് മുതല്‍ ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Weekly Horoscope 22-28 May 2023: ഇടവം, മിഥുനം രാശിക്കാര്‍ക്ക് കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടം, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?  


RBI നിര്‍ദ്ദേശം അനുസരിച്ച് 2023 മെയ് 23 മുതൽ രാജ്യത്തെ ഏത് ബാങ്കിലും 2,000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ കറന്‍സി നോട്ടുകളാക്കി മാറ്റാവുന്നതാണ്. ഈ അവസരത്തിലും നിങ്ങളുടെ കൈവശമുള്ള  2000 രൂപയുടെ നോട്ടുകള്‍ നിയമപരമായി തുടരുമെന്ന് RBI ആവർത്തിച്ചു.


Also Read:   Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ 5 രാശിക്കാർക്ക് ഏറെ ദോഷകരം


2,000 രൂപ നോട്ട് മട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:- 


1. 2023 മെയ് 23 മുതൽ ഏത് ബാങ്കിലും 2000 രൂപ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളാക്കി മാറ്റാവുന്നതാണ്. 


2. 2,000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം തികച്ചും സൗജന്യമാണ്. 


3. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപം സാധാരണ രീതിയിൽ, അതായത് നിയന്ത്രണങ്ങളില്ലാതെ, നിലവിലുള്ള നിർദ്ദേശങ്ങൾക്കും ബാധകമായ മറ്റ് നിയമപരമായ വ്യവസ്ഥകൾക്കും വിധേയമായി നടത്താമെന്ന് ആർബിഐ പറയുന്നു.


4. 2023 മെയ് 23 മുതൽ ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റുകളുള്ള ആർ‌ബി‌ഐയുടെ 19 റീജിയണൽ ഓഫീസുകളിലും (RBI - ROs) 20,000 രൂപയുടെ പരിധി വരെ 2000 രൂപ നോട്ടുകൾ ഒരേസമയം മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആർ‌ബി‌ഐ കൂട്ടിച്ചേർത്തു. 


5. 2023 സെപ്റ്റംബര്‍ 30 വരെ ആളുകൾക്ക് 2000 രൂപ നോട്ടുകൾ മാറ്റാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.


6. 2000 രൂപ മൂല്യമുള്ള നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് മുന്‍പേ തന്നെ നിർദ്ദേശം നൽകിയിരുന്നു.


7. ആളുകൾക്ക് അവരുടെ ഇടപാടുകൾക്കായി 2,000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് തുടരാനും പേയ്‌മെന്‍റായി സ്വീകരിക്കാനും കഴിയും. എന്നിരുന്നാലും, 2023 സെപ്റ്റംബർ 30-നോ അതിനുമുമ്പോ ഈ നോട്ടുകൾ നിക്ഷേപിക്കാനും/അല്ലെങ്കിൽ മാറ്റാനും ശ്രദ്ധിക്കണം. 


8. നിലവിലുള്ള  Know Your Customer (KYC) മാനദണ്ഡങ്ങളും മറ്റ് ബാധകമായ നിയമപരമായ / റെഗുലേറ്ററി ആവശ്യകതകളും പാലിക്കുന്നതിന് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാവുന്നതാണ്.


9.  ഒരു അക്കൗണ്ട് ഉടമയ്ക്ക് പ്രതിദിനം 4,000 രൂപ എന്ന പരിധി വരെ ബിസികൾ വഴി 2,000 രൂപ നോട്ടുകൾ മാറ്റാവുന്നതാണ്.


10. അക്കൗണ്ട് അല്ലാത്ത ഒരാൾക്ക് 2,000 രൂപയുടെ ബാങ്ക് നോട്ടുകൾ 20,000 രൂപയുടെ പരിധി വരെ ഏത് ബാങ്ക് ശാഖയിലും ഒരേ സമയം മാറ്റാന്‍ സാധിക്കും.


2,000 രൂപ നോട്ട് മാറ്റാനോ നിക്ഷേപം സ്വീകരിക്കാനോ ഒരു ബാങ്ക് വിസമ്മതിച്ചാൽ, അതായത് ബാങ്കിന്‍റെ ഭാഗത്തുനിന്നും  സേവനത്തിന്‍റെ കുറവുണ്ടായാൽ ആളുകൾക്ക് പരാതി നൽകാമെന്ന് RBI അറിയിച്ചു. 


ഇതിനായി പരാതിക്കാരന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ ബാങ്ക് പ്രതികരിച്ചില്ലെങ്കിൽ അല്ലെങ്കിൽ ബാങ്ക് നൽകിയ പ്രതികരണത്തില്‍ പരാതിക്കാരൻ തൃപ്തനല്ല എങ്കില്‍ , പരാതിക്കാരന് റിസർവ് ബാങ്ക് - ഇന്‍റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ((RB-IOS)) പ്രകാരം പരാതി നൽകാം.   RBI യുടെ Complaint Management System portal ല്‍ ഇത് ലഭ്യമാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.