Solar Eclipse 2023: സൂര്യഗ്രഹണം-ചന്ദ്രഗ്രഹണം എന്നിവ ജ്യോതിശാസ്ത്ര സംഭവങ്ങളാണ്, എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഗ്രഹണ കാലത്ത് മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പോലും നിരോധിച്ചിരിക്കുന്നു.
ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20-നും ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5-ന് വെള്ളിയാഴ്ച വൈശാഖ പൂർണിമ ദിനത്തിലും സംഭവിച്ചു. ഈ വര്‍ഷത്തെ രണ്ടാമത്തേയും അവസാനത്തേതുമായ സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ന് സംഭവിക്കാൻ പോകുന്നു. ഇന്ത്യൻ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാവിലെ 8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. സൂര്യഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങൾ നേരിടുന്ന രാശിക്കാര്‍ ഇവരാണ്...
മേടം (Aries Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. ആരെങ്കിലും ഒറ്റിക്കൊടുക്കും. നഷ്ടം സംഭവിക്കാന്‍ സാധ്യത.
ഇടവം (Taurus Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് അശുഭകരമായിരിക്കും. ഈ ആളുകൾക്ക് ധനനഷ്ടം, മന നഷ്ടം, എന്നിവ സംഭവിക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്.
ചിങ്ങം (Leo Zodiac Sign): ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് ഗുണകരമല്ല. ചിലവ് വർദ്ധിപ്പിക്കും. അനാവശ്യമായി പണം ചിലവഴിക്കരുത്, പശ്ചാത്തപിക്കേണ്ടി വരും. നിക്ഷേപത്തിൽ നിന്ന് നഷ്ടം സംഭവിക്കാം. ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കുക.
കന്നി (Virgo Zodiac Sign): സൂര്യഗ്രഹണം കന്നിരാശിക്കാരെ പല വിധത്തിൽ ബുദ്ധിമുട്ടിക്കും. ആരോടും തർക്കിക്കരുത്. അനാവശ്യ കോപം, വിദ്വേഷം എന്നിവ ഒഴിവാക്കുക. അല്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും.
തുലാം (Libra Zodiac Sign): രണ്ടാം സൂര്യഗ്രഹണ സമയത്ത് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. ഈ സമയത്ത്, മാനസിക സമ്മർദ്ദം വർദ്ധിക്കും. ക്ഷമയോടെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുക. ഇത് ആശ്വാസം നൽകും.