India COVID Update : രാജ്യത്ത് 11,466 പേർക്ക് കൂടി കോവിഡ് രോഗബാധ; 460 മരണം
ആകെ കോവിഡ് രോഗബാധയിൽ ആകെ 0.41 ശതമാനംപേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2021 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 11,466 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധയിൽ 13.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം രാജ്യത്തെ കോവിഡ് മരണനിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 460 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
ആകെ കോവിഡ് രോഗബാധയിൽ ആകെ 0.41 ശതമാനംപേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2021 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,39,683 ആണ്. ഇതുവരെ ആകെ 3.44 കോടി പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ALSO READ: India Covid Update| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 266 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്കും ഉയർന്ന് തന്നെ തുടരുകയാണ് . നിലവിലെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 11,961 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. ഇതുവരെ ആകെ 3,37,87,047 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു.
രാജ്യത്തെ വീക്കിലി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.20 ശതമാനമാണ്. കഴിഞ്ഞ 7 ദിവസങ്ങളായി രാജ്യത്തെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്. അതേസമയം പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.90 ശതമാനമാണ്. കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 52,69,137 പേരാണ് കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്. അതേസമയം വെസ്റ്റ് ബംഗാൾ വാക്‌സിനേഷൻ വർധിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. വീടുകൾ തോറും സന്ദർശിച്ച് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവരെ കണ്ടെത്താനാണ് വെസ്റ്റ് ബംഗാൾ സർക്കാർ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...