ന്യൂഡല്‍ഹി: 2019ലെ തിരഞ്ഞെടുപ്പ് വിജയിക്കാനായി തകര്‍ത്ത് പണിയെടുക്കുകയാണ് ബിജെപി. അടുത്ത തവണയും മോദിയെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന വാശിയിലാണ് ബിജെപി പ്രവര്‍ത്തകര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ ഇതിനായി അണിയറയില്‍ നടത്തപ്പെടുന്ന പുതിയ നീക്കമാണ് 10 ദിവസം നീണ്ട് നില്‍ക്കുന്ന യജ്ഞം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോദി വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് യജ്ഞം നടത്തുന്നത്. 


മധുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദി ചാരിറ്റബിള്‍ ട്രസ്റ്റാണ് യജ്ഞം നടത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ബിജെപി അനുകൂല മനോഭാവമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. 


കൂടാതെ, സന്യാസിമാരും പുരോഹിതരും പ്രത്യേകം നടത്തപ്പെടുന്ന യജ്ഞത്തില്‍ പങ്കെടുക്കാനായി എത്തും.  മധുരയില്‍ യമുനാ തീരത്ത് ഒക്ടോബര്‍ 10ന് ആരംഭിക്കുന്ന യജ്ഞത്തിന്‍റെ പേര് സത്ചണ്ഡീ മഹായജ്ഞം എന്നാണ്. 


ഒരുലക്ഷത്തോളം മണ്‍ചിരാതുകള്‍ തെളിയിച്ച് മന്ത്രങ്ങള്‍ ജപിക്കുന്നതാണ് യജ്ഞമെന്നും ഇതിന്‍റെ മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മോദി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പവന്‍ പാണ്ഡെ വ്യക്തമാക്കി.