അലിഗഢ്: അലിഗഢിലെ ഡല്‍ഹി ഗേറ്റിനടുത്തുള്ള ചേരിയില്‍ വന്‍ തീപിടുത്തം. 24 വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ആളപായം ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തീ പടരുന്നതിന് കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിവരം ലഭിച്ച ഉടനെ ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ ഹിന്ദു-മുസ്ലീം പ്രശ്നബാധിത മേഖലകളിലൊന്നാണ് അലിഗഢിലെ ഡല്‍ഹി ഗേറ്റ്.