ന്യൂഡല്‍ഹി: 2 ജി അഴിമതിക്കേസില്‍ കുറ്റവിമുക്തയാക്കിയതില്‍ സന്തോഷമുണ്ടെന്നു രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ പ്രത്യേക കോടതിയുടെ വിധിപ്രസ്താവത്തിനു ശേഷമായിരുന്നു കനിമൊഴിയുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴുവര്‍ഷമായി നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഡിഎംകെയെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്നും കനിമൊഴി പറഞ്ഞു.


കനിമൊഴിയും മുന്‍ ടെലികോം മന്ത്രി എ രാജയും ഉള്‍പ്പെടെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.