ന്യൂഡല്‍ഹി:രാജ്യത്ത് 300 മില്ല്യന്‍ കുടുംബങ്ങള്‍ക്ക് ജന്‍ധന്‍ അക്കൌണ്ടുകള്‍ നല്‍കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇത്രയും അക്കൌണ്ടുകളിലായി ഏകദേശം 65000 കോടി രൂപയോളം നിക്ഷേപിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ജനങ്ങള്‍ക്ക് ജന്‍ധന്‍ യോജന വഴിയും പ്രധാന്‍മന്ത്രി ജീവന്‍ജ്യോതി ഭീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷാ ഭീമ യോജന പോലെയുള്ള ഇന്‍ഷുറന്‍സ് സ്കീമുകള്‍ വഴിയും 'റുപയെ' കാര്‍ഡ് വഴിയും ഉണ്ടായ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു രൂപയും മുപ്പതു രൂപയും മാത്രം പ്രീമിയം ഉള്ള ഇത്തരം പ്ലാനുകള്‍ സാധാരണക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതായും മോഡി പറഞ്ഞു.


നാളെ, ആഗസ്റ്റ്‌ 28 ന് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന മൂന്നു വര്‍ഷം തികയുകയാണ്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത ഒന്നാണ് ഇതെന്നും 'മന്‍ കി ബാത്ത്' പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.


മുപ്പതുകോടിയോളം പുതിയ കുടുംബങ്ങളാണ് ഈ സ്കീമില്‍ പുതുതായി ഉള്‍പ്പെട്ടത്. ലോകത്ത് ചില രാജ്യങ്ങളുടെ ജനസംഖ്യ പോലും ഇതിനേക്കാള്‍ കുറവാണ്. അദ്ദേഹം പറഞ്ഞു. ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണിത്.പാവപ്പെട്ട ജനങ്ങളുടെ ജീവിതം ഇതോടെ ഒരുപാടു മാറി. തന്‍റെ വരും തലമുറയ്ക്ക് വേണ്ടി എങ്ങനെ പണം സ്വരുക്കൂട്ടി വയ്ക്കാമെന്ന് ജനങ്ങള്‍ പഠിച്ചു. ഈടു വയ്ക്കാതെ പാവപ്പെട്ട നിരവധി പേര്‍ക്ക് ലോണ്‍ ലഭ്യമാക്കാനും ഇതുവഴി സാധിച്ചു എന്ന് പ്രധാനമന്ത്രി പറഞ്ഞു