പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപോരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പൊലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയത്. ജയ്ഷെ മുഹമ്മദ്‌ സംഘടനയിലെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.


തിരച്ചില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയും തിരിച്ചു വെടിവച്ച സൈനികര്‍ ഭീകരരെ കൊല്ലുകയും ചെയ്തു. 


സംഭവസ്ഥലത്ത് നിന്ന് എ.കെ സീരീസിലുള്ള മൂന്ന് തോക്കുകള്‍ സുരക്ഷാസേന കണ്ടെത്തിയിരുന്നു.  കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ഈദ് ആഘോഷിക്കാന്‍ വീട്ടിലെത്തിയ ജവാനെ ഭീകരര്‍ വെടിവെച്ചുകൊന്നു.