ന്യൂഡല്‍ഹി: യുഎഇ ധനസഹായം വാങ്ങണമെന്ന ഉറച്ച അഭിപ്രായവുമായി മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. ഒരു പ്രമുഖ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സിന്‍ഹയുടെ ഈ പരാമര്‍ശം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ, ധനസഹായം സംബന്ധിച്ച അനാവശ്യ വിവാദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ സംഭവിച്ച പ്രളയത്തിന്‍റെ ഭീകരത വച്ചുനോക്കുമ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി തുച്ഛമായ തുകയാണെന്നും 2000 കോടി ഉടൻ ആശ്വാസമായി പ്രഖ്യാപിക്കണമെന്നും അതിനു തടസ്സമില്ലെന്നും സിൻഹ പറഞ്ഞു. 


താന്‍ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഗുജറാത്ത് ഭൂകമ്പവും തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും അനുസ്മരിച്ച അദ്ദേഹം, ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താന്‍ പല രാജ്യങ്ങളോടും സഹായം തേടിയിരുന്നതായും അറിയിച്ചു. അതുകൂടാതെ, കേരളത്തിനായി മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണമെന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.