500 Rupee Note with Ram Temple: രാമക്ഷേത്രത്തിന്‍റെ ഫോട്ടോ പതിച്ച 500 രൂപ നോട്ട്!! വാസ്തവം എന്താണ്?
500 Rupee Note with Ram Temple: ജനുവരി 14നാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന 500 രൂപയുടെ വ്യാജ നോട്ടിൽ ഒരു വശത്ത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ചിത്രവും മറുവശത്ത് ശ്രീരാമന്‍റെ ചിത്രവുമാണ് ഉള്ളത്
500 Rupee Note with Ram Temple: ജനുവരി 22-ന് രാമക്ഷേത്രത്തിന്‍റെ മഹാപ്രതിഷ്ഠായ്ക്കായി രാമ നഗരി അയോധ്യ ഒരുങ്ങുകയാണ്. രാജ്യത്താകമാനം രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കും. ഈ അവസരത്തില്‍ രാജ്യവും ശ്രീരാമ ഭക്തരും ഒരേപോലെ ആവേശത്തിലാണ്.
Also Read: Ayodhya Ram Lalla Pics: ശ്രീകോവിലിലെ രാംലല്ലയുടെ വിഗ്രഹം അനാവരണം ചെയ്തു, വിഗ്രഹത്തിന്‍റെ പൂർണ്ണ ചിത്രം കാണാം
അതേസമയം, ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്‍പായി ഒരു പുതിയ 500 രൂപ നോട്ടിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്. ഈ 500 രൂപ നോട്ടിന്‍റെ ചിത്രത്തില്‍ മഹാത്മാഗാന്ധിക്ക് പകരം ശ്രീരാമന്‍റെ ചിത്രമാണ് കാണുന്നത്. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്‍പായി RBI ഈ നോട്ടുകള്‍ പുറത്തിറക്കുമെന്നും ചിത്രത്തോടൊപ്പം പറയുന്നു.
Also Read: Angry Planets: കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാം, ഗ്രഹങ്ങളെ ശാന്തമാക്കാം
ജനുവരി 14നാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന 500 രൂപയുടെ വ്യാജ നോട്ടിൽ ഒരു വശത്ത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ചിത്രവും മറുവശത്ത് ശ്രീരാമന്‍റെ ചിത്രവുമാണ് ഉള്ളത്. 2024 ജനുവരി 14 ന് രഘുൻ മൂർത്തി എന്ന ട്വിറ്റർ (X) ഉപയോക്താവാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്. ഇതിനു പിന്നാലെ 500 രൂപ നോട്ടിന്‍റെ ഈ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയില്‍ വൈറലാകാൻ തുടങ്ങി.
Also Read: Calcium Rich Food: എല്ലുകൾക്ക് ബലം, കാൽസ്യത്തിന്‍റെ കുറവ് പരിഹരിക്കും ഈ ഭക്ഷണങ്ങൾ
എന്നാല്‍, ശ്രീരാമന്‍റെ ചിത്രം പതിച്ച 500 രൂപ നോട്ടിന്‍റെ വാസ്തവം എന്താണ്?
RBI നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമായ ഒന്നാണ്. ആര്‍ബിഐ ഈ വാര്‍ത്ത പൂര്‍ണ്ണമായും നിഷേധിച്ചു.
അതേസമയം, ശ്രീരാമന്‍റെ ചിത്രം പതിച്ച 500 രൂപ നോട്ടുകള്‍ വൈറലായതോടെ നോട്ടിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് X ഉപയോക്താവ് രഘുൻ മൂർത്തി തന്നെ വിശദീകരണം നൽകി. തന്‍റെ ക്രിയേറ്റീവ് വർക്ക് ആരോ ദുരുപയോഗം ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം തെറ്റായ വിവരങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ലെന്നും തന്‍റെ സർഗ്ഗാത്മകതയെ ഒരു തരത്തിലും തെറ്റായി ചിത്രീകരിക്കാൻ പാടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.