Angry Planets: കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാം, ഗ്രഹങ്ങളെ ശാന്തമാക്കാം

Pacify Angry Planets: ഗ്രഹങ്ങളുടെ അപ്രീതി ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കും. അതിനാല്‍ ഗ്രഹ ശാന്തിയ്ക്കായി യഥാസമയം പൂജകളും പ്രതിവിധികളും ചെയ്യേണ്ടത് അനിവാര്യമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ ഗ്രഹങ്ങളുടെ കോപം ശമിപ്പിക്കാനും നമ്മുടെ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും സാധിക്കും.  

ജ്യോതിഷ പ്രകാരം വ്യത്യസ്ത ഗ്രഹങ്ങൾക്ക് കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങളുമായി ബന്ധമുണ്ട്. നിങ്ങൾ അവർക്ക് ആ ഗ്രഹവുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ നൽകിയാൽ, അത് കോപിക്കുന്ന ഗ്രഹങ്ങളെ ശാന്തമാക്കാന്‍ സഹായകമാണ്. ഏതൊക്കെ ഗ്രഹങ്ങൾ ഏതൊക്കെ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് സമാധാനിക്കപ്പെടുന്നു... ഗ്രഹങ്ങളെ ശാന്തമാക്കാന്‍ കുടുംബവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.... 

1 /9

സൂര്യൻ  (Sun) ജാതകത്തിൽ സൂര്യഗ്രഹം ശാന്തമല്ല എങ്കില്‍ സൂര്യഗ്രഹവുമായി ബന്ധപ്പെട്ട ഫലങ്ങൾ ഒരു തരത്തിലും ലഭിക്കില്ല. സൂര്യ ഗ്രഹത്തെ ശാന്തമാക്കാന്‍ പിതാവിന് വേണ്ട സേവനങ്ങള്‍ ചെയ്യുക എന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. പിതാവിന് ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾ നല്‍കുക, കഴിയുമെങ്കിൽ, സ്വന്തം കൈകൊണ്ട് പഴങ്ങൾ നല്‍കുക. പിതാവിന്‍റെ അനുഗ്രഹം ലഭിക്കുന്നതോടെ ജാതകത്തിൽ സൂര്യൻ ശക്തനാകുന്നു.

2 /9

ചന്ദ്രൻ (Moon) ചന്ദ്രനെ ബലപ്പെടുത്താൻ അമ്മയെ സ്നേഹിക്കുക, അമ്മയ്ക്ക് ആവശ്യമായ കാര്യങ്ങള്‍  സാധിച്ചു കൊടുക്കുക. അമ്മയുടെ ആജ്ഞകൾ അനുസരിക്കുന്നതും അവളുടെ വേദനയ്ക്ക് പരിഹാരം കണ്ടെത്തുന്നതും ഏറ്റവും ഗുണം ചെയ്യും. അമ്മയ്ക്ക് സമ്മാനമായി പാദരക്ഷകള്‍ നല്‍കുക അല്ലെങ്കില്‍  വെളുത്ത നിറമുള്ള എന്തെങ്കിലും സാധനങ്ങള്‍ സമ്മാനമായി നല്‍കുക എന്നതും ചന്ദ്രനെ ശക്തിപ്പെടുത്തുന്നു. 

3 /9

ചൊവ്വ (Mars)  ചൊവ്വ  ഗ്രഹത്തെ ശക്തിപ്പെടുത്താൻ, ഒരു വ്യക്തി സഹോദരനെ പ്രീതിപ്പെടുത്തണം, കാരണം ചൊവ്വ സഹോദരന്‍റെ ഘടകമാണ്. അതിനാല സഹോദരനെ പ്രീതിപ്പെടുത്താന്‍ ആ വ്യക്തിയ്ക്ക് ഏറ്റവും ആവശ്യമായ സാധനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാം.  ഒരു മൊബൈൽ ഫോണോ ഏതെങ്കിലും ഇലക്ട്രോണിക് സാധനമോ സഹോദരന് സമ്മാനമായി നല്‍കാം. ജന്മദിനത്തിൽ ഒരു സർപ്രൈസ് സമ്മാനം നൽകി സഹോദരനെ സന്തോഷിപ്പിച്ച് ചൊവ്വ ഗ്രഹത്തെ പ്രീതിപ്പെടുത്താം. 

4 /9

ബുധന്‍ (Mercury) ബുധനെ പ്രീതിപ്പെടുത്താൻ, സഹോദരിമാരെ പ്രീതിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്, സഹോദരിയുമായി തർക്കമോ അഭിപ്രായവ്യത്യാസമോ എന്തെങ്കിലും സംഭാഷണമോ ഉണ്ടായിട്ടുണ്ട്  എങ്കില്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കണം. കാരണം ഇത് നിങ്ങളുടെ ജാതകത്തിലെ ബുധനെ സ്വാധീനിക്കുന്നു. ബുധനെ ശാന്തമാക്കാന്‍ സഹോദരിക്ക് പച്ച നിറവുമായി ബന്ധപ്പെട്ട വസ്തുക്കൾ സമ്മാനിക്കാം, ഇത് ബുധനെ പ്രസാദിപ്പിക്കാന്‍ സഹായകമാണ്.  

5 /9

ദേവഗുരു വ്യാഴം (Jupiter)   ദേവഗുരു വ്യാഴം ശുഭഫലങ്ങൾ നൽകുന്നില്ലെങ്കിൽ അത് വ്യാഴം ഏതെങ്കിലും വിധത്തിൽ കോപിക്കുന്നുവെന്ന് മനസ്സിലാക്കാം. ആ ഒരു സാഹചര്യത്തിൽ, ഒരാൾ തന്‍റെ ഗുരുക്കന്മാരുടെ അനുഗ്രഹം തേടുകയും അവർക്ക് പുസ്തകങ്ങള്‍, മതഗ്രന്ഥങ്ങൾ എന്നിവ സമ്മാനിക്കുകയും വേണം.

6 /9

ശുക്രന്‍ (Venus) ഒരു പുരുഷന്‍റെ ജാതകത്തിൽ ശുക്രൻ ശക്തമല്ല എങ്കില്‍ അയാൾ ഭാര്യക്ക് സൗന്ദര്യവർദ്ധക വസ്തുക്കളോ ആഭരണങ്ങളോ സമ്മാനിക്കണം. ഒരു ഡയമണ്ട് മോതിരം നൽകുന്നത് വളരെ നല്ല പരിഹാരമായിരിക്കും. ശുക്രനെ ശക്തിപ്പെടുത്താൻ, നവരാത്രി സമയത്ത് സ്ത്രീകൾ, പെൺകുട്ടികൾക്ക് സമ്മാനങ്ങൾ നൽകണം, ഇത് അവരുടെ ശുക്രനെ ശക്തിപ്പെടുത്താന്‍ സഹായകമാണ്. 

7 /9

ശനി (Saturn) ശനി ദേവന്‍റെ കോപം ഇല്ലാതാക്കാന്‍ നിങ്ങളുടെ വീട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് പാദരക്ഷകൾ സമ്മാനിക്കാം. ഇത് ശനിദേവനെ പ്രീതിപ്പെടുത്താന്‍ സഹായകമാണ്.  

8 /9

രാഹു (Rahu) രാഹു ശുഭഫലം നൽകുന്നില്ലെങ്കിൽ അല്ലെങ്കിൽ രാഹു നിങ്ങളുടെ ജീവിതത്തില്‍ കഷ്ടപ്പാടുകൾ ഉണ്ടാക്കുന്നുവെങ്കിൽ രഹുവിനെ പ്രീതിപ്പെടുത്താൻ വീട്ടിലെ മുതിർന്നവരെ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും വേണം. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കുമ്പോള്‍ രാഹു  പ്രസാദിക്കുന്നു. 

9 /9

കേതു (Ketu) ജാതകത്തിൽ കേതു ദോഷമാണെങ്കിൽ മുത്തച്ഛനും മുത്തശ്ശിമാർക്കും സമ്മാനങ്ങൾ നൽകുകയും അവരെ സേവിക്കുകയും ചെയ്യണം, ഇത് കേതുവിനെ പ്രീതിപ്പെടുത്തുന്നു.

You May Like

Sponsored by Taboola