ലഖ്നൗ: നിയമപാലകർ നിയമലംഘകരായപ്പോൾ ഉത്തർപ്രദേശിൽ കുടുങ്ങിയത് 51 പൊലീസ് ഉദ്യോഗസ്ഥർ!!


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നി‍യമ ഭേദഗതി നടപ്പാക്കിയതോടെ ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് നൽകേണ്ടി വരുന്നത്. ഇതോടെ നിയമപാലകരുടെ നിയമലംഘനം കണ്ടെത്താനായി ജനങ്ങളുടെ ശ്രമം.


പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനം മുന്നോട്ട് വന്നതോടെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കൂടാതെ, പൊലീസുകാർ നിയമം ലംഘിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി.


ഇത്തരത്തില്‍ നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെയാണ് മീററ്റ് ജില്ലാ പോലീസ് നടപടിയെടുത്തിരിക്കുന്നത്.


2 സി.ഐ, 7 എസ്.ഐ എന്നിവരും നിയമം ലംഘിച്ചവരിൽ ഉൾപ്പെടുമെന്ന് മീററ്റ് പൊലീസ് അഡീഷണൽ ഡയറക്ടർ അറിയിച്ചു. പിഴ ഈടാക്കിയതിനൊപ്പം ട്രാഫിക് നിയമങ്ങളെ കുറിച്ച് സഹപ്രവർത്തകരെ ബോധവത്കരിക്കാനും ഇവര്‍ക്ക് നിർദേശ൦ നല്‍കിയിരിക്കുകയാണ്. 


കൂടാതെ, പൊലീസുകാര്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി. സിംഗ് പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.