മുംബൈ: അശ്ലീല സിനിമകള്‍ നിർമ്മിച്ചതിന് വ്യവസായിയും ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുന്ദ്രയെ (Raj Kundra) അറസ്റ്റു ചെയ്തത് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും കുന്ദ്രക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: Sreesanth CBI ഓഫീസറായി ബോളിവുഡിലേക്ക്, നായിക Sunny Leone


കുന്ദ്രയ്‌ക്കെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഈ കേസിലെ പ്രധാന പ്രതി കുന്ദ്രയാണെന്നാണ് പൊലീസ് വാദം. 


കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ പൊലീസ് (Mumbai Police) അശ്ലീല ചിത്രം നിര്‍മ്മിക്കുന്ന ഒരു സംഘത്തെ  പിടികൂടിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ കേസില്‍ ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേരാണ്. എന്നാൽ ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നാണ് രാജ് കുന്ദ്ര പറയുന്നത്.  കേസിൽ കുന്ദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക