രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ ഇന്ത്യയില്‍ എത്തിയ അദ്ദേഹത്തിന് രാഷ്ട്രപതി ഭവനില്‍ രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി  കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്‍റെ ഉദ്ദേശം.


ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന് വിരുന്നും ഒരുക്കിയിട്ടുണ്ട്. വിവേകാനന്ദ ഇന്‍റർ നാഷണല്‍ ഫൗണ്ടേഷന്‍റെ പൊതു പരിപാടിയിലും അഷ്റഫ് ഗനി സംസാരിക്കും.