ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തിലെ 400ലധികം ജീവനക്കാര്‍ക്ക് COVID 19 സ്ഥിരീകരിച്ചു. ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു നല്‍കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ വാര്‍ത്ത. ഇതിനെതിരെ ഒഡീഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാര്‍ക്ക് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരാധനലായങ്ങള്‍ തുറക്കാനകില്ല എന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രത്തില്‍ പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന 53 ക്ഷേത്ര ജീവനക്കാര്‍ക്കും 351 സേവകര്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.


ഒഡീഷ മുഖ്യമന്ത്രിയെ "പ്രശംസിച്ച്" പ്രധാനമന്ത്രി; 1000 കോടിയുടെ അധിക സഹായം!!


ഈ സാഹചര്യത്തില്‍ ഭക്തര്‍ക്കായി ക്ഷേത്രം തുറന്നു നല്‍കുന്നത് ജീവനക്കാര്‍ക്കും ഭക്തര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. അതുക്കൊണ്ട് തന്നെ നവംബര്‍ വരെ ക്ഷേത്രം തുറക്കേണ്ട എന്ന നിലപാടിലാണ് ഒഡീഷ (Odisha) സര്‍ക്കാര്‍. കൊറോണ ബാധിതരായ ക്ഷേത്ര ജീവനക്കാരില്‍ 9 പേരാണ് മരണത്തിന് കീഴടങ്ങിയത്. 16 പേര്‍ കൊറോണ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഈ ആമ ആളിത്തിരി സ്പെഷ്യല്‍; 'മഞ്ഞ കടലാമ' വൈറലാകുന്നു


ശ്രീ ജഗന്നാഥ് ടെംപിള്‍ (Puri Jagannatha Temple) അഡ്മിനിസ്‌ട്രേഷന്‍ ഭാരവാഹി അജയ് കുമാര്‍ ജനയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചതോടെ ബാക്കിയുണ്ടായിരുന്ന ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.ഇത് ക്ഷേത്രത്തിലെ ദൈനംദിന പൂജകള്‍ക്കും കര്‍മ്മങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്. 


സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ ഇതുവരെ മുടങ്ങാതെ നടന്നുവന്നിരുന്ന ചടങ്ങുകള്‍ മുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ക്ഷേത്ര സമിതി ഒഡീഷ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെയും കുടുംബങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി നവംബറിനു മുന്‍പ് ക്ഷേത്രം തുറക്കേണ്ടതില്ല എന്ന നിലപാടാണ് ക്ഷേത്ര പൂജരികള്‍ക്കും ഉള്ളത്.


മുതലയുടെ ആക്രമണം; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം


ക്ഷേത്രത്തിനുള്ളില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള കൊറോണ വൈറസ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതായി ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ബല്‍വന്ത് സിംഗിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ജീവനക്കാരുടെ യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി.