ശ്രീനഗര്‍: സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന്‍റെ ഭാഗമായി ജമ്മു-കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്നു സംസ്ഥാന പതാക നീക്കം ചെയ്തു. പകരം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി!!


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തു വരികയായിരുന്നു. എന്നാല്‍ അവസാനമായാണ് സെക്രട്ടേറിയറ്റിലെ പതാക നീക്കുന്നത്. ശ്രീനഗറിലാണ് ജമ്മു-കശ്മീരിന്‍റെ ഭരണ സിരാകേന്ദ്രമായ സിവില്‍ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത്.


കശ്മീരിനു സ്വന്തമായുണ്ടായിരുന്ന സംസ്ഥാന പതാകയാണ് ഇതുവരെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതായി. ഇതോടെയാണ് സംസ്ഥാന പതാക മാറ്റി അതേ സ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നത്. 


ഇനി ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.