ബാലാസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി - 1 വിജയകരമായി വിക്ഷേപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഡീഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപിലെ മൊബൈല്‍ ഇന്‍റട്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ്  മിസൈല്‍ വിക്ഷേപിച്ചത്. ഇന്ത്യൻ കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡാണ് (എസ്.എഫ്.സി) വിക്ഷേപണം നടത്തിയത്


2016 നവംബര്‍ 22ന് ഡി.ആര്‍.ഡി.ഒ നടത്തിയ അഗ്നി - 1 ന്‍റെ 18മത് പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.


അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവയാണ് ബാലിസ്റ്റിസ് മിസൈലുള്ള മറ്റ് രാജ്യങ്ങള്‍.