Agnipath Protest: അഗ്നിപഥ് പ്രതിഷേധം മൂലം ട്രെയിന്‍ യാത്ര മുടങ്ങിയോ? ടിക്കറ്റ് തുക എങ്ങിനെ ലഭിക്കും? അറിയാം
സേനാ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിച്ചിരിയ്ക്കുകയാണ്.
Indian Railway Update: സേനാ നിയമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിച്ചിരിയ്ക്കുകയാണ്.
പദ്ധതി പ്രഖ്യാപിച്ച നാലാം ദിവസവും പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുന്നതല്ലാതെ കുറവ് കാണുന്നില്ല. അക്രമാസക്തമായ ഉദ്യോഗാര്‍ഥികള്‍ തെരുവുകളില്‍ പ്രതിഷേധം നടത്തുന്നതിനോടൊപ്പം റെയില്‍വേയ്ക്കെതിരെ ആക്രമണവും തുടരുകയാണ്. കനത്ത നഷ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് നിരവധി ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയിരിയ്ക്കുന്നത്. പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഒഡീഷ, ഉത്തർപ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്.
Also Read: Agnipath Protests: എഴുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; പൂർണ്ണ വിവരങ്ങൾ അറിയാം
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യൻ റെയിൽവേ ഞായറാഴ്ച 700 ലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന 673 ട്രെയിനുകൾ പൂർണമായും 46 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
അഗ്നിപഥ് വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തില്‍ വലയുന്നത് യാത്രക്കാരാണ്. അത്യാവശ്യമായി നടത്തേണ്ട യാത്ര റദ്ദാക്കപ്പെട്ടത് മാത്രമല്ല. പണ നഷ്ടവും സമയ നഷ്ടവും വേറെ.
Also Read: Agnipath Scheme Update: സേനയില്‍ നിയമനം അഗ്നിപഥ് പദ്ധതിയിലൂടെ മാത്രം, വെളിപ്പെടുത്തി സേന പ്രമുഖര്‍
അഗ്നിപഥ് വിരുദ്ധ പ്രതിഷേധത്തെത്തുടർന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രക്കാർക്ക് പണം തിരികെ ലഭിക്കുന്നത് എങ്ങനെയെന്ന് അറിയാം.
നിങ്ങള്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ ലൈനായാണ് ബുക്ക് ചെയ്തത് എങ്കില്‍ അതിന്‍റെ റീഫണ്ടിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് ഈ ടിക്കറ്റ് റീഫണ്ട് സ്വയമേവ ലഭിക്കും. നിങ്ങൾക്ക് ടിഡിആർ (ടിക്കറ്റ് ഡെപ്പോസിറ്റ് രസീത്) ഫയൽ ചെയ്യേണ്ടതില്ല. പണം നേരിട്ട് നിങ്ങളുടെ അക്കൗണ്ടില്‍ എത്തും.
നിങ്ങളുടെ ട്രെയിൻ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ട്രെയിൻ റദ്ദാക്കപ്പെടുകയോ ചെയ്താൽ, ടിക്കറ്റിന്‍റെ തുക നിങ്ങൾക്ക് എളുപ്പത്തിൽ തിരികെ ലഭിക്കും.
എന്നാല്‍, റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുത്തവർ പണം തിരികെ ലഭിക്കുന്നതിന് ടിഡിആർ ഫയൽ ചെയ്യണം. TDR ഫയൽ ചെയ്യുന്ന പ്രക്രിയ അറിയാം....
കൗണ്ടർ ടിക്കറ്റ് റദ്ദാക്കാനായി TDR ഇപ്രകാരം ഫയൽ ചെയ്യുക
1. നിങ്ങൾ ആദ്യം https://www.operations.irctc.co.in/ctcan/SystemTktCanLogin.jsf എന്നതിൽ ക്ലിക്ക് ചെയ്യുക .
2. ഈ ലിങ്കിൽ നിങ്ങളുടെ PNR നമ്പർ, ട്രെയിൻ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകുക.
3. തുടർന്ന് നിയമങ്ങൾ ടിക്ക് ചെയ്യുക.
4. ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങൾ നൽകിയ നമ്പറിൽ ഒരു OTP ലഭിക്കും. ഇത് നല്‍കുക.
5. നിങ്ങൾക്ക് PNR-ന്‍റെ മുഴുവൻ വിവരങ്ങളും ദൃശ്യമാകും.
6. റീഫണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
6. ഒരു സ്ഥിരീകരണ സന്ദേശം (Confirmation Message) ദൃശ്യമാകും.
7. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക, നിങ്ങൾക്ക് പണം തിരികെ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...