ചെന്നൈ: സ്വത്ത് കേസില്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയെ വീണ്ടും പാര്‍ട്ടിയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി സഖ്യകക്ഷിയായ BJP. ശശികലയുടെ ജയില്‍ മോചന൦ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശിക്ഷയ്ക്ക് ഇളവ് ലഭിച്ചാല്‍ ഈ വര്‍ഷം അല്ലെങ്കില്‍ ജനുവരിയില്‍ ശശികല പുറത്തിറങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശശികല കന്ന‍ഡ ഭാഷ പഠിക്കുന്നു


ഇതുമായി ബന്ധപ്പെട്ട് ശശികലയുടെ സഹോദരീപുത്രന്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശശികലയെ വീണ്ടും അണ്ണാ DMK ജനറല്‍ സെക്രട്ടറിയാക്കുക, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (Edappadi K Palaniswami) -ഉപ മുഖ്യമന്ത്രി പനീര്‍സെല്‍വം ഇരട്ട നേതൃത്വം തുടരുക എന്നതാണ് നിലവിലെ ഫോര്‍മുല. 


വി.കെ ശശികലയ്ക്ക് അടിയന്തര പരോള്‍


പനീര്‍സെല്‍വത്തെ അനുനയിപ്പിക്കാനും ശ്രമമുണ്ട്. ഇതിനായി മകന്‍ രവീന്ദ്രനാഥ്‌ കുമാര്‍ എംപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. നിലവില്‍ DMKയെ എതിര്‍ക്കാന്‍ അണ്ണാ DMK നേതൃത്വത്തിനാകില്ല എന്ന വിലയിരുത്തലിലാണ് BJP. ശശികലയുടെ വരവോടെ ഇത് നികത്തി ലയനത്തിന് ശേഷം മുന്നണിയില്‍ കൂടുതല്‍ പരിഗണന നേടാനാകും എന്ന പ്രതീക്ഷയിലാണ് BJP.


എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ അന്തരിച്ചു


ജയിലിലാകും മുന്‍പ് എടപ്പാടിയെ മുഖ്യമന്ത്രിയാക്കിയത് ശശികല(VK Sasikala)യാണ്. പിന്നീടു രാഷ്ട്രീയ കാരണങ്ങളാല്‍ അവര്‍ എടപ്പാടിയെ തള്ളിപറഞ്ഞിരുന്നു. എന്നാല്‍, ശശികലയുടെ തിരിച്ചുവരവില്‍ എടപ്പാടിയ്ക്ക് എതിര്‍പ്പുകളില്ല. നേരത്തെ കലാപമുയര്‍ത്തിയ പനീര്‍ സെല്‍വത്തിനു BJP നിര്‍ദേശങ്ങള്‍ മറികടക്കാനായില്ല. അന്വേഷണങ്ങള്‍ നേരിടുന്ന ശശികലയ്ക്കും ദിനകരനും ബിജെപിയ്ക്ക് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.