ചെന്നൈ: അണ്ണാഡിഎംകെ വിമതനേതാവ് വി.കെ. ശശികലയുടെ ഭർത്താവ് എം. നടരാജന് (74) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 നാണ് അന്ത്യം സംഭവിച്ചത്. നെഞ്ച് വേദനയും ശ്വാസകോശ അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിറുത്തി വന്നത്. രണ്ട് മാസം മുന്‍പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു നടരാജന്.