എ ഐ എ ഡി എം കെ യുടെ ഇരുപക്ഷങ്ങളായ ഇ പി പളനിസാമി പക്ഷവും ഒ പനീര്‍ശെല്‍വം പക്ഷവും ലയിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നുച്ചയ്ക്ക് വന്നേക്കും. ചെന്നൈയില്‍ റോയപ്പേട്ടയില്‍ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലാവും തീരുമാനം.


ഇതോടെ പുതിയ ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമാകും. ഗവര്‍ണര്‍ തമിഴ്നാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. പളനിസാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. ഒ പനീര്‍ശെല്‍വത്തിനാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ലഭിക്കാന്‍ സാധ്യത. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും നിയമിതനാകും. പനീര്‍സെല്‍വത്തിന്‍റെയും രണ്ടു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്നുതന്നെ ഉണ്ടാവും.