ന്യൂഡൽഹി: എയർസെൽ മാക്സിസ് കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരത്തെയും മകന്‍ കാർത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽ‌ഹി പട്യാല ഹൗസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ സര്‍ക്കാരുദ്യോഗസ്ഥരുൾപ്പെടെ പതിനാറ് പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.


സിബിഐ ജഡ്ജി ഒ.പി.സൈനി മുൻപാകെ സമർപ്പിച്ച കുറ്റപത്രം ജൂലൈ 31ന് പരിഗണിക്കും. 


ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്ത് ചിദംബരം ധനമന്ത്രിയായിരിക്കേ എയർസെൽ കമ്പനിയ്ക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയെന്നതാണ് കേസ്. 


ഇതിനായി കമ്പനിയില്‍ നിന്ന് 26 ലക്ഷം രൂപ മകന്‍ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടെത്തിയിരുന്നു.