ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യദിനം വരെ കശ്മീരില്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് ആറിന് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് അജിത്‌ ഡോവല്‍ കശ്മീരില്‍ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ബക്രീദ് പ്രമാണിച്ചും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 


കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സൈന്യത്തോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച അജിത് ഡോവല്‍ ഷോപ്പിയാനില്‍ എത്തി നാട്ടുകാരെ നേരിട്ടുകണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. നാട്ടുകാരോടൊപ്പം കൂടെയിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.


നിലവില്‍ ജമ്മു കശ്മീരിലെ സ്ഥിതി ശാന്തമാണ്. ഇന്റര്‍നെറ്റ് സേവനം പുന:സ്ഥാപിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്തിരുന്നു.