മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരമായ അക്ഷയ്കുമാര്‍ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേഷകശ്രദ്ധ നേടിയ വ്യക്തിയാണ്. അഭിനയത്തോടൊപ്പം സാമുഹ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ഇതുതന്നെയാണ് ഇരുവരെയും ബോളിവുഡില്‍ വ്യത്യസ്‌തരാക്കുന്നതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ സിനിമകള്‍ മുഖ്യമായും സാമൂഹ്യ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ടോയ്‌ലറ്റ്: ഏക് പ്രേം കഥ, പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. 


ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്ന സിനിമ കേന്ദ്ര സര്‍ക്കാരിന്‍റെ 'സ്വച്ഛ് ഭാരത് മിഷന്‍' എന്ന പദ്ധതിയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്. വീട്ടില്‍ ശൗചാലയം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. എന്നാല്‍ അതിനു ശേഷം പുറത്തിറങ്ങിയ 'പാഡ്മാന്‍'  സ്ത്രീ സംബന്ധമായ വിഷയം വളരെ ലളിതമായി പറഞ്ഞവതരിപ്പിച്ചു. 


താന്‍ അവതരിപ്പിച്ച സാമൂഹ്യ വിഷയങ്ങള്‍ അദ്ദേഹത്തിനുതന്നെ പ്രചോദനം നല്‍കി എന്നുവേണം കരുതാന്‍. കാരണം ഇപ്പോഴിതാ അദ്ദേഹം ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളിയാവുകയാണ്‌. ഈ പദ്ധതി ശിവസേന നേതാവ് ആദിത്യ താക്കറെയുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ജുഹു ബീച്ചില്‍ ബയോ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപയാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്നത്. 


നിരവധിപ്പേര്‍ വന്നുപോകുന്ന മുംബൈയിലെ പ്രസക്തമായ ജുഹു ബീച്ചില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഖേദകരമാണെന്ന് താരം അഭിപ്രായപ്പെട്ടു. കൂടാതെ ഈ വിഷയം മുന്‍പും അദ്ദേഹം രാഷ്ട്രീയ നേതാക്കളെ  ബോധിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാം പാര്‍ട്ടി ശരിയാക്കും എന്ന മറുപടിയല്ലാതെ ഒന്നുമുണ്ടായില്ല എന്നദ്ദേഹം പറഞ്ഞു.