പഞ്ചാബിന് (Punjab) പിന്നാലെ രാജസ്ഥാനിലും (Rajasthan) കോൺ​ഗ്രസ് (Congress) പാർട്ടിയിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. രാജസ്ഥാനിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഒരു വിഭാ​ഗം എംഎൽഎമാർ ആവശ്യപ്പെട്ടതായാണ് വിവരം. അശോക് ഗെഹ്‌ലോട്ടിനെ (Ashok Gehlot) മാറ്റി സച്ചിൻ പൈലറ്റിനെ (Sachin Pilot) മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം.എൽ.എമാർ ഹൈക്കമാന്‍റിനെ സമീപിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങളെ ആകർഷിക്കാൻ പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരണമെന്നാണ് രാജസ്ഥാനിലെ എം.എൽ.എമാർ ഹൈക്കമാന്റിനെ അറിയിച്ചത്. മുന്‍ പി.സി.സി ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മ്മ കഴിഞ്ഞ ദിവസം ഈ ആവശ്യം പരസ്യമാക്കുകയും ചെയ്തു. സച്ചിന്റെ പരിശ്രമത്തിന്റെ ഫലമാണ് കോണ്‍ഗ്രസിന് രാജസ്ഥാനിൽ അധികാരം കിട്ടിയതെന്നും ഇനി അദ്ദേഹം മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് മഹേഷ് ശർമ്മ പറഞ്ഞത്. പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ വരുന്ന തെരഞ്ഞെടുപ്പിൽ അത് വളരെയധികം ​ഗുണം ചെയ്യുമെന്നും അ​ദ്ദേഹം പറ‍ഞ്ഞു. 


Also Read: പഞ്ചാബ് മുഖ്യമന്ത്രിയായി Charanjit Singh Channi ഇന്ന് സത്യപ്രതിജ്ഞ ചെയ്യും


പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിങ് രാജിവെയ്ക്കുന്നതിന് ഒരു ദിവസം മുൻപ് സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് സൂചന. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. 


Also Read: Punjab Political Crisis: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പഞ്ചാബ് മുഖ്യമന്ത്രിയായി Charanjit Singh Channi അധികാരമേറ്റു  


നേരത്തെ കോൺഗ്രസ് വിടാനൊരുങ്ങിയ സച്ചിൻ പൈലറ്റിനെ പരിഗണിക്കാതിരിക്കാനും ഹൈക്കമാന്‍റിനാവില്ല. അതിനാല്‍ മന്ത്രിസഭ വികസിപ്പിക്കാനാണ് (Cabinet expansion) ഇപ്പോൾ ആലോചിക്കുന്നത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനഃസംഘടന (Reshuffle). കൂടാതെ സംഘടനാ തലത്തിലും സച്ചിൻ പക്ഷത്തെ പരിഗണിക്കും. കോര്‍പറേഷന്‍- ബോര്‍ഡ് പദവിയിലേക്കും സച്ചിന്‍ പൈലറ്റുമായി അടുപ്പമുള്ളവരെ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. 


Also Read: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ട് ‌Rahul Gandhi


അതേസമയം, രാജസ്ഥാനിൽ മുഖ്യമന്ത്രി (Rajasthan CM) അശോക് ഗെഹ്‌ലോട്ടും (Ashok Gehlot) ശക്തനാണ്, സംസ്ഥാനത്തും ഹൈക്കമാന്റിലും (High command) എം.എൽ.എമാരിലും ഒരു പോലെ സ്വാധീനമുളളയാളാണ് ഗെഹ്‌ലോട്ട്. അതുകൊണ്ടുതന്നെ ഇതിനു മുമ്പ് സച്ചിൻ വിഭാഗം നടത്തിയ സമ്മർദതന്ത്രങ്ങള്‍ വിജയിച്ചിട്ടില്ല. 2023 ൽ മാത്രം നിയമസഭ തെരഞ്ഞെടുപ്പ് (Assembly Election) നടക്കാൻ പോകുന്ന രാജസ്ഥാനിൽ (Rajasthan) തിടുക്കത്തിൽ തീരുമാനങ്ങൾ വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍റ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.