ചണ്ഡിഗഡ്: പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ച് ചർച്ച നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപ് അദ്ദേഹം രൂപ്നഗറിലെ ഗുരുദ്വാരയിലെത്തി പ്രാർത്ഥന നടത്തി
Punjab CM-designate Charanjit Singh Channi offers prayer at a Gurudwara in Rupnagar before the oath-taking ceremony.
Oath taking ceremony is to take place at 11 am today, Charanjit Singh Channi said yesterday. pic.twitter.com/xQ3lbaGR0L
— ANI (@ANI) September 20, 2021
ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിഖ് ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കം. അതുകൊണ്ടുതന്നെ സിഖ്-ദളിത് വിഭാഗത്തിന് പ്രാതിനിധ്യം നൽകിയായിരിക്കും മന്ത്രിസഭ രൂപീകരിക്കുന്നതും.
എന്നാൽ ചന്നിയ്‌ക്കെതിരായ മീടൂ കേസ് തിരഞ്ഞെടുപ്പിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയായി സുഖ്ജീന്തർ സിംഗ് രൺധാവയുടെ പേര് പ്രഖ്യാപിച്ചപ്പോൾ നവജ്യോത് സിംഗ് സിദ്ദു പ്രതിഷധിക്കുക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ ചില മുതിര്‍ന്ന മന്ത്രിമാരെ നിലനിര്‍ത്താനും ഹൈക്കമാന്‍ഡ് തലത്തില്‍ തീരുമാനമായതായിട്ടും സൂചനയുണ്ട്.
ചന്നിയെ (Charanjit Singh Channi ) മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതായി എഐസിസി സെക്രട്ടറി ഹരീഷ് റാവത്താണ് അറിയിച്ചത്. തുടർന്ന് ചന്നിയെ താൻ പിന്തുണയ്‌ക്കുന്നതായും എഐസിസി ഈ തീരുമാനം അംഗീകരിക്കുന്നതായും രൺധാവെയും അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗ് രാജിവെച്ചത് കഴിഞ്ഞ ദിവസമാണ്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. കോൺഗ്രസ് പാർട്ടിയിലുണ്ടായിരുന്ന സംഘർഷങ്ങളാണ് അമരീന്ദർ സിംഗിന്റെ രാജിയ്ക്ക് കാരണം എന്നാണ് സൂചന.
Also Read: Horoscope 20 September 2021: ഇന്ന് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം, വഞ്ചിക്കപ്പെടാൻ സാധ്യത!
എന്തായാലും ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രി കസേരയില്‍ എത്തുമ്പോള്‍ പഞ്ചാബിൽ മറ്റൊരു ചരിത്രം കുറിക്കുകയാണ് എന്ന് വേണം പറയാൻ. കാരണം പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത്-സിഖ് മുഖ്യമന്ത്രിയായാണ് ചന്നി എത്തുന്നത്. മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം വ്യാവസായിക പരിശീലനം എന്നീ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.