Punjab Political Crisis: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ പഞ്ചാബ് മുഖ്യമന്ത്രിയായി Charanjit Singh Channi അധികാരമേറ്റു

  രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പഞ്ചാബ്‌ മുഖ്യമന്ത്രിയായി   ചരൺജിത് സിംഗ് ചന്നി  (Charanjit Singh Channi) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 01:18 PM IST
  • രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പഞ്ചാബ്‌ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
  • മുഖ്യമന്ത്രിയ്ക്കൊപ്പം രണ്ട് ഉപ മുഖ്യമന്ത്രിമാരും അധികാരമേറ്റു. സുഖ്ജീന്തർ സിംഗ് രൺധാവയും ഒപി സോണിയുമാണ്‌ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
  • രാജ്ഭവനിൽ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.
Punjab Political Crisis: തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ ശേഷിക്കേ പഞ്ചാബ്  മുഖ്യമന്ത്രിയായി  Charanjit Singh Channi അധികാരമേറ്റു

ചണ്ഡീഗഡ്:  രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ പഞ്ചാബ്‌ മുഖ്യമന്ത്രിയായി   ചരൺജിത് സിംഗ് ചന്നി  (Charanjit Singh Channi) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രിയ്ക്കൊപ്പം രണ്ട് ഉപ മുഖ്യമന്ത്രിമാരും അധികാരമേറ്റു.  സുഖ്ജീന്തർ സിംഗ്  രൺധാവയും   ഒപി സോണിയുമാണ്‌   ഉപമുഖ്യമന്ത്രിമാരായി  സത്യപ്രതിജ്ഞ ചെയ്തത്.  രാജ്ഭവനിൽ  നടന്ന ചടങ്ങില്‍  ഗവര്‍ണര്‍  ബന്‍വാരിലാല്‍ പുരോഹിത്  സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. ചടങ്ങില്‍  കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. 

ആരാണ് ചരൺജിത് സിംഗ് ചന്നി ?  (Who is Charanjit Singh Channi?)

ചരൺജിത് സിംഗ് ചന്നി  (Charanjit Singh Channi) ദളിത് സിഖ് (രാംദസിയ സിഖ്) സമുദായത്തിൽപ്പെട്ട വ്യക്തിയാണ്.  അമരീന്ദർ സിംഗ് (Amarinder Singh)   സർക്കാരിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. രുപ്നഗർ ജില്ലയിലെ ചാംകൗർ സാഹിബ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ഒരു എംഎൽഎയാണ് അദ്ദേഹം. 2007ലാണ് അദ്ദേഹം ആദ്യമായി അസംബ്ലിയില്‍ എത്തുന്നത്‌.  അതിനുശേഷം അദ്ദേഹം തുടർച്ചയായി അദ്ദേഹം വിജയിച്ചിരുന്നു.  2015-16 ൽ ശിരോമണി അകാലിദൾ-ബിജെപി സഖ്യ ഭരണകാലത്ത് അദ്ദേഹം നിയമസഭ പ്രതിപക്ഷ നേതാവായിരുന്നു.

സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ്  ചരൺജിത് സിംഗ് ചന്നി  (Charanjit Singh Channi).  പാര്‍ട്ടി കൈക്കൊണ്ട ഈ തീരുമാനത്തെ മറ്റ്  നേതാക്കള്‍ ഏറെ അഭിനന്ദിച്ചിരുന്നു.   

 പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷന്‍  നവജ്യോത് സിംഗ്  സിദ്ദു ഈ തീരുമാനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചപ്പോൾ കോണ്‍ഗ്രസ്‌ വക്താവ്  രൺദീപ് സിംഗ് സുർജേവാല അതിനെ ഒരു പുതിയ പ്രതീക്ഷയുടെ കിരണമെന്നാണ്  വിശേഷിപ്പിച്ചത്.

അതേസമയം,   വളരെ നിര്‍ണ്ണായകമായ തീരുമാനമാണ്  മുഖ്യമന്ത്രിയായി  ചരൺജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തതിലൂടെ  പാര്‍ട്ടി അദ്ധ്യക്ഷന്‍  നവജ്യോത് സിംഗ്  സിദ്ദു കൈക്കൊണ്ടത്. 

Also Read: പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി, Me Too ആരോപണം മുന്നിൽ, Charanjit Singh Channi മുഖ്യമന്ത്രിയാകുമ്പോൾ ചർച്ചയാകുന്നത് ഇവയാണ്

സിഖ് സമുദായത്തിലെ ദളിത് വിഭാഗമായ രാംദസിയ നേതാവാണ് ചരണ്‍ജിത് സിംഗ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ നിര്‍ണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചത്.  

ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുന്നതിന്‍റെ ഗുണഫലങ്ങളെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുന്നതില്‍ സിദ്ദു വിജയിക്കുകയായിരുന്നു. മുന്‍പ് അമരീന്ദര്‍ പക്ഷത്തായിരുന്ന ചരണ്‍ജിത് സിംഗ് ചന്നി അടുത്തിടെയാണ് സിദ്ദുവിനൊപ്പം ചേര്‍ന്നത്‌.   

Also Read: പഞ്ചാബ് മുഖ്യമന്ത്രിയായി Charanjit Singh Channi ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

എന്നാല്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍  ക്ഷണിച്ചിട്ടും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പങ്കെടുക്കാഞ്ഞത് ശ്രദ്ധേയമായി. ഇതോടെ അമീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിടും എന്ന സൂചനയും ശക്തമായിരിക്കുകയാണ്.

എന്നാല്‍,  ഇതുകൊണ്ടൊന്നും പഞ്ചാബ്‌ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.  കേവലം ആറ് എം എല്‍ എമാര്‍ മാത്രമേ ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ സിദ്ദുവിനൊപ്പം ഉണ്ടായിരുന്നുള്ളു. ഇത്  വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിനെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു.  കൂടാതെ,  ക്യാപ്റ്റന്‍   അമരീന്ദർ സിംഗിനു കോണ്‍ഗ്രസ്‌ എന്തു വാഗ്ദാനമാണ് നല്‍കുന്നത്  എന്നതും നിര്‍ണ്ണായകമാണ്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News