ബംഗളൂരു: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിൽ എത്തി. വ്യാഴാഴ്ച രാത്രി വൈകിയാണ് ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



കർണാടകയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും (Basavaraj Bommai) ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടിലും നേരിട്ടെത്തി സ്വീകരിച്ചു.


Also Read: Viral Video: നിയമസഭയില്‍ ബഹളം വച്ച അംഗങ്ങളെ തൂക്കിയെടുത്ത് വെളിയിലാക്കുന്ന സുരക്ഷാ ജീവനക്കാര്‍...!!


ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമിയുടെ 115 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ അമിത് ഷാ പങ്കെടുക്കും. രാവിലെ 10.50 ഓടെയാണ് ചടങ്ങ് നടക്കുന്നത്. തുടർന്ന് 02:20 ന് മുണ്ടനഹള്ളിയിൽ നിർമ്മിക്കുന്ന സത്യസായി ഗ്രാമ ആശുപത്രിയ്‌ക്ക് തറക്കല്ലിടും. 400 ബെഡ്ഡുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയാണ് മുണ്ടനഹള്ളിയിൽ ഒരുങ്ങുന്നത്.


Also Read: Horoscope 01 April 2022: കർക്കടക രാശിക്കാർക്ക് ഇന്ന് ധനലാഭമുണ്ടാകും, ധനു രാശിയിലുള്ള എഴുത്തുകാർക്ക് നല്ല ദിനം


വൈകീട്ട് നാലുമണിയോടെ ബംഗളൂരു പാലസിൽ നടക്കുന്ന കർണാടക സംസ്ഥാന കോർപ്പറേറ്റീവ് കോൺഫറൻസിലും അദ്ദേഹം പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ വിവിധ വികനപദ്ധതികൾ സംബന്ധിച്ച്  അമിത് ഷായുമായി ചർച്ച നടത്തുമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക