Viral Video: സംസ്ഥാനത്തിന്‍റെ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കേണ്ട നിയമസഭ അംഗങ്ങള്‍ സഭയിലെത്തി ബഹളം വച്ചാലോ? സ്പീക്കര്‍ എന്ത് ചെയ്യാന്‍... എന്നാല്‍ ബീഹാറില്‍ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ്...
ബീഹാര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. സമ്മേളത്തിന്‍റെ അവസാന ദിവസം സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും അനിയന്ത്രിതമായ കുറ്റകൃത്യങ്ങളും ആരോപിച്ച് പ്രതിപക്ഷം ബഹളം വയ്ക്കാന്‍ ആരംഭിച്ചു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹ അംഗങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ചെങ്കിലും എംഎൽഎമാർ ചെവിക്കൊണ്ടില്ല.
സഭ നടപടികള്‍ തടസപ്പെട്ടതോടെ ബഹളം വയ്ക്കുന്ന അംഗങ്ങളെ "എടുത്ത് പുറത്താന്‍" സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി... സ്പീക്കാരുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് 8 MLA മാരെ തൂക്കിയെടുത്ത് പുറത്താക്കി നിയമസഭ സുരക്ഷാ ജീവനക്കാര്‍....!! തുടര്‍ന്ന്, പുറത്താക്കിയ MLA മാര്‍ സഭയ്ക്ക് പുറത്ത് കുത്തിയിരിപ്പ് സമരവും നടത്തി.
വീഡിയോ കാണാം:-
#WATCH | Patna: Marshals of Bihar Legislative Assembly carry CPI(ML) MLAs out of the House after they created a ruckus in the House over the law and order situation in the state. A total of eight such MLAs were carried out of the House. pic.twitter.com/wffbggTUIA
— ANI (@ANI) March 31, 2022
ബീഹാറില്‍ ബജറ്റ് സമ്മേളനത്തിന്‍റെ അവസാനദിവസമാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വര്‍ദ്ധിച്ചുവരുന്നതായും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പാവപ്പെട്ടവർക്കും എതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ആരോപിച്ച് CPI (ML) അംഗങ്ങൾ നിയമസഭയിൽ ബഹളം തുടങ്ങിയത്. ഇത് സംബന്ധിച്ച് എം.എൽ.എമാർ സഭയിൽ അടിയന്തര പ്രമേയ പ്രമേയം ആവശ്യപ്പെടുകയായിരുന്നു. അടിയന്തര പ്രമേയ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് അംഗങ്ങള്‍ ബഹളം തുടങ്ങിയത്.
ബഹളം ശക്തമായതോടെ സഭ സഭാ നടപടികള്‍ക്ക് തടസം നേരിട്ടു. ഇതോടെയാണ് ബഹളം വയ്ക്കുന്ന അംഗങ്ങളെ എടുത്ത് പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുന്നത്. സ്പീക്കറുടെ നിര്‍ദ്ദേശം വന്നതോടെ സുരക്ഷാ ജീവനക്കാര്‍ 8 MLA മാരെ ചുമന്ന് വെളിയിലാക്കുകയായിരുന്നു.
ബീഹാര്‍ നിയമസഭയില്‍ നടന്ന നടപടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.